മരളൂർ ക്ഷേത്രത്തിൽ സെപ്തംബർ 10 ന് അഷ്ടമഗല്യ പ്രശ്നം

കൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ സപ്തംബർ 10 ന് പയ്യന്നൂർ പെരളം മണികണ്ഠൻ ജ്യോത്സ്യൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം നടക്കും. ക്ഷേത്ര കമ്മിറ്റി യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് കെ.വി.ഗിരീഷ്, സെക്രട്ടറി എം.ടി. ഗിരീഷ്, കലേക്കാട്ട് രാജമണി ടീച്ചർ, ഗിരീഷ് പുതുക്കുടി, ശിവദാസൻ പനച്ചിക്കുന്ന്, അശോക് കുമാർ കുന്നോത്ത്, പുതിയോട്ടിൽ രാഘവൻ, എം.ടി. സജിത്ത്, പി.ടി. ഉണ്ണികൃഷ്ണൻ, കെ.ടി.കെ. ഗംഗാധരൻ, സിനി മണപ്പാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.