ആലുവയിൽ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി.കൊല്ലം സ്വദേശിനി അഖില ആണ് കൊല്ലപ്പെട്ടത്. ആലുവ റെയിൽവെ സ്റ്റേഷൻ സമീപത്തെ ഒരു ലോഡ്ജിലായിരുന്നു ഞായറാഴ്ച അർദ്ധരാത്രിയോടെ സംഭവമുണ്ടായത്. നേര്യമംഗലം സ്വദേശിയായ ബിനുവാണ് അഖിലയെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിനു ശേഷം ബിനു സ്വന്തം സുഹൃത്തുക്കളെ വിഡിയോ കോളിലൂടെ മൃതദേഹം കാണിച്ചുകൊടുത്തു. ഈ വിവരം സുഹൃത്തുക്കളാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു.
വിവാഹം കഴിക്കണമെന്ന തന്റെ ആവശ്യം അഖില നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിനുവിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.