സംസ്ഥാനത്ത് 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഓണഘാഷോവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ആറ് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി കിറ്റ് നല്‍കാൻ ധാരണയായത്. 15 ഇനം സാധനങ്ങൾ അടങ്ങിയ സൗജന്യ കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. നീല കാർഡുകൾക്ക് 10 കിലോയും വെള്ള കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കിൽ നൽകും.
ആകെ 53 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കിൽ നൽകും. നിലവിൽ 29 രൂപയ്‌ക്ക് നൽകുന്ന അരിയാണിത്. സംസ്ഥാനത്ത് വില കുതിച്ചുയരുന്ന വെളിച്ചെണ്ണയും സൗജന്യമായി കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.