അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ മേപ്പയൂർ സൗത്ത് വില്ലേജ് സമ്മേളനം (20/07/ 25 ന്) ചങ്ങരംവെള്ളി എൽ പി സ്കൂളിൽ വി കെ ഉഷ നഗറിൽ വെച്ച് നടന്നു. മഹിളാഅസോസിയേഷൻ്റെ മുൻകാല പ്രവർത്തകയായ ദേവി ടീച്ചർ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ ബാബു വള്ളിൽ സ്വാഗതം ആശംസിച്ചു. രമ്യ എ പി, സിന്ധു പി, നൗഷിദ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മഹിളാ അസോസിയേഷന്റെ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് കെ കെ ശോഭ സമ്മേളനം ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി എൻ പി ശോഭ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രസീത. കെ .എം രക്തസാക്ഷി പ്രമേയവും മോളി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നായി 16 സഖാക്കൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഏരിയ ജോയിൻ സെക്രട്ടറി സുലഭ പി എം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റിയംഗം ലിജി അമ്പാളി, ബാലസംഘം മേഖലാ പ്രസിഡൻറ് പാർവണ ബി ആർ, എസ് എഫ് ഐ ലോക്കൽ സെക്രട്ടറി ഭവ്യ ബിന്ദു എന്നിവർ സമ്മേളനത്തിന് അഭിവാദ്യം ചെയ്തു.
തൊഴിലുറപ്പ് തൊഴിലിടങ്ങളിലെ പ്രശ്നം, ആശാവർക്കർമാരുടെ പ്രശ്നം എന്നീ വിഷയങ്ങൾ പ്രമേയ കമ്മിറ്റിക്കുവേണ്ടി റസിയ കണ്ണോത്ത്, ബിജി ഇ.കെ
എന്നിവർ പ്രമേയം അവതരിപ്പിച്ചു. സമ്മേളനം 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി എൻ പി ശോഭ പ്രസിഡന്റായും സിന്ധു പി, ഉഷ കെ വി ,ബിന്ദു എ കെ എം എന്നിവർ വൈസ് പ്രസിഡൻറുമാരായും രമ്യ എ.പി സെക്രട്ടറിയായും ലീലാ കെ കെ, ഉഷ സി എൻ, ലീല എം ടി എന്നിവർ ജോയിൻ സെക്രട്ടറിമാരായും പ്രസീത കെ എം ട്രഷറിയും തെരഞ്ഞെടുത്തു. വാർഡ് മെമ്പർ കെ എം പ്രസീത നന്ദി പറഞ്ഞതോടെ സമ്മേളനം അവസാനിച്ചു.