KNM “തസ്കിയ-2025” കൊയിലാണ്ടിയിൽ സംഘടിപ്പിച്ചു

കേരള നദ്‌വത്തുൽ മുജാഹിദീൻ (KNM) കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ “തസ്കിയ-2025” എന്ന പേരിൽ കൊയിലാണ്ടി സലഫി സെന്ററിൽ ആത്മ സംസ്കരണ പ്രഭാഷണം സംഘടിപ്പിച്ചു. ഐ.എസ്.എം. സംസ്ഥാന വൈസ് പ്രസിഡണ്ടും, നിച്ച് ഓഫ് ട്രൂത്ത് കൺവീനറും ആയ യാസർ അറഫാത്ത് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പ്രവർത്തകർ പങ്കെടുത്തു. കെ.എൻ.എം മണ്ഡലം പ്രസിഡണ്ട് ഫസ്’ലുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി.വി അബ്ദുൽ ഖാദർ സ്വാഗതവും റാഷിദ് മണമൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.