മഴക്കെടുതി മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകണമെന്ന് കർഷക കോൺഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കെ ശ്രീകുമാർ അദ്ധ്യക്ഷ്യം വഹിച്ചു. ടി.ടി ശങ്കരൻ നായർ, ശ്രീധരൻ കപ്പത്തൂർ,സ ശ്രീധരൻ കണ്ണമ്പത്ത്, പത്മനാഭൻ പുതിയടത്ത്, കെ.കെ.ബാലൻ എന്നിവർ സംസാരിച്ചു. യു. അശോകൻ സ്വാഗതവും റഷീദ് റോസ് വില്ല നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.ശ്രീകുമാർ പ്രസിഡന്റ് , യു. അശോകൻ ജനറൽ സെക്രട്ടറി, റഷീദ് റോസ് വില്ല ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.