ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള കൗണ്‍സിലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു

ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള കൗണ്‍സിലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ന് (ജൂലൈ 21) മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് രജിസ്‌ട്രേഷനായി അപേക്ഷിക്കാം. രാജ്യത്താകെ 775 മെഡിക്കല്‍ കോളജുകളിലേക്കുള്ള അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. ഈ വർഷം എംബിബിഎസ്‌ പ്രവേശനത്തിനുള്ള കേന്ദ്ര കൗണ്‍സിലിങിൽ പങ്കെടുക്കുന്ന മെഡിക്കൽ കോളജുകളുടെ വിവരങ്ങൾ മെഡിക്കൽ കൗണ്‍സിലിംങ് കമ്മിറ്റി (എംസിസി) പുറത്തുവിട്ടിരുന്നു. രാജ്യത്തെ എയിംസ് സ്ഥാപനങ്ങളിലെ 2,182 സീറ്റുകൾ ഉൾപ്പെടെ ആകെ 1,15,900 സീറ്റുകൾക്കാണ് അവസരം.

15 ശതമാനം അഖിലേന്ത്യാ ക്വാട്ടയ്ക്ക് കീഴിലുള്ള എംബിബിഎസ്/ബിഡിഎസ് കൗൺസിലിങ് ഓണ്‍ലൈൻ രജിസ്‌ട്രേഷനാണ് ഇന്ന് ആരംഭിച്ചത്. ചോയ്‌സ് -ഫില്ലിംങ് ജൂലൈ 22- നും ആരംഭിക്കും.എംസിസി ഇതുവരെ കൗണ്‍സിലിങ് വിശദാംശങ്ങൾ പൂർണമായും പുറത്തുവിട്ടിട്ടില്ല എന്ന് വിദ്യാഭ്യാസ വിദഗ്‌ധൻ ദേവ് ശർമ്മ അറിയിച്ചു. നിലവിൽ പങ്കെടുക്കുന്ന മെഡിക്കൽ കോളജുകളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. സ്ഥാപനങ്ങളുടെ എണ്ണം, സീറ്റ് ലഭ്യത, സർക്കാർ കോളജോ, സ്വകാര്യ കോളജോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രാവശ്യം 12.3 ലക്ഷം പേരാണ് എംബിബിഎസ് പ്രവേശനത്തിനുള്ള യോഗ്യത നേടിയത്.

Leave a Reply

Your email address will not be published.

Previous Story

എ.ബി.സി ഫുട്ബോൾ സെലക്ഷൻ ട്രയൽസ് 2025 ആഗസ്ത് 3ന് പൊയിൽക്കാവിൽ നടക്കും

Next Story

മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന് സംശയിക്കുന്നവരെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കും മുമ്പ് ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നിർബന്ധമായും നടത്തണമെന്ന് ഹൈക്കോടതി

Latest from Main News

പാട്ടോണം തീർത്ത് ജൊനിറ്റ ഗാന്ധി

തിരുവോണ നാളിൽ മാവേലിക്കസ് വേദിയിൽ പാട്ടോണം തീർത്ത് പിന്നണി ഗായിക ജൊനിറ്റ ഗാന്ധി. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025ൻ്റെ ലുലുമാളിലെ

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷപ്പടുത്തി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ

കക്കയം ഡാം റോഡരികിൽ കടുവ : കണ്ടത് വനംവകുപ്പ് വാച്ചർമാർ

കക്കയം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും, വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടെത്തി. ചൊവ്വാഴ്ച

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂരിലെ സ്വദേശിയാണ് മരിച്ചത്.