കൊയിലാണ്ടി: “കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് കഴിഞ്ഞ അഞ്ച് വർഷം മാത്രം കൊയിലാണ്ടി നഗരസഭയിൽ നടന്നത് എന്ന യാഥാർത്ഥ്യത്തിന്റെ തെളിവുകളാണ് കോൺഗ്രസ്സ് പൊതുജന സമക്ഷം അവതരിപ്പിക്കുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തെ അഴിമതിയുടെ കണക്കുകൾ കൂടി പരിശോധിച്ചാൽ അഴിമതിയുടെ വ്യാപ്തി കൂടുതൽ ഭീകരമായിരിക്കും. ഈ അഴിമതിക്കാരെ അഴിക്കുള്ളിലാക്കുന്ന ദൗത്യം കോൺഗ്രസ്സ് ഏറ്റെടുത്തിരിക്കുകയാണ് ” ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. നഗരസഭ വികസന സെമിനാറും കുറ്റപത്ര പ്രകാശനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. രജീഷ് വെങ്ങളത്ത് കണ്ടി സ്വാഗതം പറഞ്ഞു. അരുൺ മണമൽ കുറ്റപത്രം വിശദീകരിച്ചു.
ബാബുരാജ് യു.വി പഠനക്ലാസ് നയിച്ചു., കെ. രാമചന്ദ്രൻ മാസ്റ്റർ, രത്നവല്ലി ടീച്ചർ, അശോകൻ മാസ്റ്റർ, അഡ്വ. കെ. വിജയൻ, മുരളീധരൻ തോറോത്ത്, വി.വി. സുധാകരൻ, കെ.പി. വിനോദ് കുമാർ, വേണു ഗോപാലൻ, ശോഭന വി.കെ എന്നിവർ പ്രസംഗിച്ചു.