മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടിയിൽ നടന്ന എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവിന് സമാപനം കുറിച്ചു

കൊയിലാണ്ടി: മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടിയിൽ നടന്ന എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവിന് സമാപനം കുറിച്ചു. ബസ് സ്റ്റാൻ്റിന് സമീപം പ്രത്യേകം സജ്ജമാക്കിയ പന്ത്രണ്ട് വേദികളിലായി 170 മത്സര ഇനങ്ങളിൽ ഏഴ് ഡിവിഷനുകളിൽ നിന്നായി ആയിരത്തോളം പ്രതിഭകൾ മാറ്റുരച്ചു. 1009 പോയൻ്റുകളുമായി നാദാപുരം ഡിവിഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുറ്റ്യാടി, പേരാമ്പ്ര ഡിവിഷനുകൾ 710, 636 പോയിൻ്റുകൾ നേടി യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മറ്റു ഡിവിഷനുകളുടെ പോയിൻ്റുകൾ: കൊയിലാണ്ടി 546, ആയഞ്ചേരി 537, വടകര 318, നടുവണ്ണൂർ 273.
സമാപന സംഗമം സയ്യിദ് സൈൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം വി പി എം ഫൈസി വില്യാപള്ളി ഉദ്ഘാടനം ചെയ്തു. ശരികളുടെ പ്രചാരണത്തിന് സാഹിത്യം വഹിക്കുന്ന പങ്ക് വലുതാണെന്നും ആ ദൗത്യനിർവ്വഹണത്തിനുള്ള പരിശീലന കളരിയെന്ന നിലയിൽ സാഹിത്യോത്സവ് അനിവാര്യമായ സാമൂഹ്യ പ്രവർത്തനമാണെന്നും അദ്ധേഹം പറഞ്ഞു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ് വൈ എസ് മുൻ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി പ്രതിഭകളെ അനുമോദന പ്രഭാഷണം നടത്തി. എസ് വൈ എസ് കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി സി കെ റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു.
ടി കെ അബ്ദുറഹ്മാൻ ബാഖവി, ജി അബൂബക്കർ, ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ , മുനിസിപ്പൽ കൗൺസിലർ എ. അബ്ദുൽഅസീസ്, ബഷീർ സഖാഫി കൈപ്രം, സി എ അഹമ്മദ് റാസി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ ഹകീം ഹാറൂനി സ്വാഗതവും ഷിയാദ് അഴിയൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 571 പേർ ; കോഴിക്കോട്ട് 89‍ ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ 10 പേരെ സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കി

Next Story

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന മത്സരം നടന്നു

Latest from Local News

ചികിത്സക്ക് എത്തിയ കുഞ്ഞിനെ പരിശോധിക്കാതെ മരുന്ന് നൽകി; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടു മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി

മേപ്പയ്യൂർ:മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ പിഞ്ചുകുഞ്ഞിനെ പരിശോധിക്കുക പോലും ചെയ്യാതെ ടോക്കണിൻ്റെ പിറകു വശത്ത് മരുന്ന് കുറിച്ചു നൽകിയ ഡോക്ടർക്കെതിരെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 10.00

ഖാദി വസ്ത്രാലയം കൊടശ്ശേരി ഓണം വിപണനമേള അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു

അത്തോളി: ഖാദി വസ്ത്രാലയം കൊടശ്ശേരി ഓണം വിപണനമേള അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വാസവൻ പൊയിലിൽ

തോരയിക്കടവ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണം അഴിമതി: സി ആർ പ്രഫുൽ കൃഷ്ണൻ

തോരയിക്കടവ് പാലം നിർമ്മാണത്തിനിടെ തകർന്നു വീഴാൻ കാരണം സംസ്ഥാന സർക്കാരിന്റെ അഴിമതിയാണെന്നു ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ്‌ സി ആർ