നന്തി ബസാർ: മുഴുവനും പൊട്ടി പൊളിഞ്ഞ് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് തകർന്ന് തരിപ്പണമായി ദിവസവും അപകടം തുടർക്കഥയായി കൊണ്ടിരിക്കുന്ന നന്തി കോടിക്കൽ ബീച്ച് റോഡ് മൂടാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വാറി വെസ്റ്റ് കൊണ്ട് കുഴികളടച്ച് ഗതാഗത യോഗ്യമാക്കി. റോഡിന്റെ ദുരവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു പരിഹാരമൊന്നും കാണാതായപ്പോഴാണ് മുടാടി പഞ്ചായത്ത് ലീഗ് കമ്മിറ്റി ഏകദേശം അറുപതിനായിരത്തിലധികം രൂപ ചിലവഴിച്ച് പെട്ടന്ന് ജനങ്ങളുടെ ദുരിതത്തിന് പരിഹാരമേകിയത്. പ്രവർത്തനങ്ങൾക്ക് സി.കെ.അബൂബക്കർ, വർദ് അബ്ദുറഹിമാൻ, മുതുകുനി മുഹമ്മദലി, സി.കെ.അഷ്റഫ്, കെ.കെ. കാതർ അമാനമുസ്തഫ,പി.പി. കരീം, പി.കെ മുഹമ്മദലി,റഫീഖ് പുത്തലത്ത്, ടി.കെ. നാസർ, പി.കെ. ഫിറോസ്, കാട്ടിൽ അബുബക്കർ, അഹമദ് ഹസ്ബി, കൊയിലിൽ അശോകൻ, പി എൻ കെ കാസിം,ശശി,
,സുഹറ ഖാദർ, റഷീദ സമദ്, പി.കെ. സുനിത, റാഷിദ് ബറിന, ബാബു, മലമ്മൽ ബഷീർ,ബഷീർ ചാത്തോത്ത്, ഷിഹാസ് കെ.കെ, വി കെ.കെ..അബ്ദുറഹിമാർ, ഹാഷിം കുളിർമ, ഇബ്രാഹിംപി.പി. തുടങ്ങിയവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം 22ന് തുടങ്ങും. 22ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”.
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട്
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്‌ലാന്റിംഗ് സെന്റര്‍) നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്
മേലൂർ തെന്നച്ചേരി രാഘവൻ നായർ (66) അന്തരിച്ചു. അച്ചൻ കേളുകുട്ടി നായർ, അമ്മ കല്യാണി അമ്മ, ഭാര്യ രാധ, മക്കൾ രാജു







