കൊയിലാണ്ടി :മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരമാലയിൽ തോണി തകർന്നു. കൊല്ലം നശാത്തിൽ കെ പി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർ ന്നത്.ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. മുസ്തഫയും ,കൊല്ലം വാദിറഹ്മയിൽ ഷംസീർ, ഒഡീഷ സ്വദേശി വിദ്യ ബഹ്റ എന്നി വരാണ് തോണിയിൽ ഉണ്ടായിരുന്നത്.അപകടത്തിൽ പെട്ടവരെ മറ്റു മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു. തിരമാലയിൽ പെട്ട് തോണി പിളർന്ന നിലയിലാണ്.
