- ഹിന്ദു പുരാണ വിശ്വാസ പ്രകാരം ശനിയുടെ ബാധയേൽക്കാത്തത്
ആർക്കാണ്?
ഹനുമാൻ
- പഞ്ചകന്യകമാരിൽ മൂന്നുപേർ അഹല്യ,കുന്തി,ദ്രൗപദി എന്നിവരാണ് മറ്റു രണ്ട് പേർ ആരെല്ലാം ?
താര , മണ്ഡോദരി.
- ഏതു രാക്ഷസന്റെ പുത്രന്മാരായിരുന്നു കുംഭനും, നികുംഭനും?
കുംഭകർണ്ണൻ
- ആരായിരുന്നു ദേവേന്ദ്രന്റെ നിർദ്ദേശപ്രകാരം ലങ്കാപുരി നിർമ്മിച്ചത്?
വിശ്വകർമ്മാവ്
- പുലസ്ത്യ മുനിയുടെ പൗത്രനും വിശ്രവസ്സിൻ്റെപുത്രനും യക്ഷന്മാരുടെ രാജാവുമായിരുന്നതാരാണ്?
- കുബേരൻ
- ഏത് ചാന്ദ്ര വംശ രാജാവിൻ്റെ കാലം മുതൽക്കാണ് ത്രേതായുഗം ആരംഭിക്കുന്നത്?
പുരൂരവസിൻ്റെ
- എവിടെ നിന്നാണ് ഔഷധ ചെടികൾ പറിച്ചു കൊണ്ടുവരാൻ ജാംബവാൻ ഹനുമാനോടു നിർദ്ദേശിച്ചത്?
ഔഷധ ഗിരിയിൽ നിന്ന്
- ഔഷധ ഗിരിയിൽ നിന്ന് ശേഖരിച്ച ഔഷധങ്ങൾ ഏതെല്ലാം ?
മൃതസഞ്ജീവനി, വിശല്യകരണി, സാവർണ്യകരണി, സന്താന കരണി.
- രാവണൻ ജടായുവിന്റെ ചിറകരിഞ്ഞത് കേരളത്തിലെ ഒരു പ്രത്യേക സ്ഥലത്ത് വച്ചായിരുന്നു എന്നാണ് ഐതിഹ്യം ഈ സ്ഥലത്തിൻ്റെ പേര്?
ചടയമംഗലം (ജടായുമംഗലം പിന്നീട് ചടയമംഗലമായിഎന്ന് വിശ്വസിക്കുന്നു )
- പേർഷ്യൻ ഭാഷയിൽ രാമായണം ഗദ്യ രൂപത്തിൽ വിവർത്തനം ചെയ്തത് ഏത് രാജാവിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു ?
അക്ബർ
തയ്യാറാക്കിയത് : രജ്ഞിത് കുനിയിൽ