കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ആദ്യകാല പ്രവർത്തകനും കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകനുമായ ടി.പി. ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കീർത്തി മുദ്രാ പുരസ്കാരം കലാ സാംസ്കാരിക പ്രവർത്തകനും കവിയുമായ എം.വി എസ് പൂക്കാടിന് സമർപ്പിച്ചു. അനുസ്മരണ സമ്മേളനം കണ്ണൂർ ഫാമിലി കോർട്ട് ജില്ലാ ജഡ്ജ് ആർ.എൽ.ബൈജു ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡൻ്റ് കെ.ടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ശശികുമാർ പാലക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ യു.പി. സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച വിദ്യാർത്ഥികൾക്കുള്ള പ്രചോദനമുദ്ര പുരസ്കാരം ശിവദാസ് ചേമഞ്ചേരി വിതരണം ചെയ്തു. അനുസ്മരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്, പ്രസംഗമത്സര വിജയികൾക്കുള്ള ഉപഹാരം യു.കെ. രാഘവൻ വിതരണം ചെയ്തു. എം.വി.എസ്. പൂക്കാട്, കെ.പി. ഉണ്ണിഗോപാലൻ, ജനറൽ സെക്രട്ടറി ശിവദാസ് കാരോളി, സുരേഷ് ഉണ്ണി എന്നിവർ സംസാരിച്ചു.
Latest from Local News
അരിക്കുളം: മുൻ പാനൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ചേരി മീത്തൽ കമലാക്ഷൻ (58)അന്തരിച്ചു. പിതാവ്:പരേതനായ ചേരി മീത്തൽ അച്ചുതൻ നായർ.
ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബർ 15 മുതൽ 23
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 18-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് മാപ്പിള എൽ പി സ്കൂളിന് സമീപം ബൾക്കർ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് പരുക്ക്േറ്റു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള
കൊയിലാണ്ടി -ഉള്ളിയേരി സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡകിന്നു സമീപം മരം വീണു കാർ ഭാഗികമായി തകർന്നു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കനത്ത







