ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിച്ച മുഖ്യമന്ത്രി: മുല്ലപ്പള്ളി

ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിച്ച മുഖ്യമന്ത്രി: മുല്ലപ്പള്ളി. കൂടെ നടന്നവരുംകൂടെ കഴിഞവരും അടങ്ങുന്ന ആയിരങ്ങളുടെ അനുഭവങ്ങൾ കൂടി ചേരുമ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ ജീവിത കഥ പൂണ്ണമാകുന്നതെന്ന് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.അദ്ദേഹം ജിവിതം വായിച്ചതും പഠിച്ചതും തന്നെ കാണാനെത്തുന്ന ആളുകളിൽ നിന്നും അവരുടെ അനുഭവങ്ങളിൽ നിന്നു മാണെന്ന് അദ്ദേഹം പറഞ്ഞു. മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുചുകുന്ന് യു.പി സ്കൂളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കിഴക്കയിൽ രാമകൃഷ്ണൻ അധ്യക്ഷം വഹിച്ചു. ഡി.സി സി.ജനറൽ സെക്രട്ടറി വി പി ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി.ആർ നാരായണൻ മാസ്റ്റർ കെ ടി. മോഹൻദാസ് റജിസജേഷ്, രൂപേഷ് കൂടത്തിൽ, നെല്ലിമടം പ്രകാശ്, രാമകൃഷ്ണൻ പൊറ്റക്കാട്ട്, പൊറ്റക്കാട്ട് ദാമോദരൻ,എടക്കുടി സുരേഷ് ബാബു, പി.രാഘവൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.