കോഴിക്കോട്: സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്ക് കുടപിടിക്കുന്ന നിലപാടുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാപ്പാട് ആരംഭിച്ച വനിതാ ലീഗിന്റെ ദ്വിദിന സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ പരാമർശങ്ങൾ ആര് നടത്തിയാലും അംഗീകരിക്കാനാവില്ല. കേരള സർക്കാർ വർഗീയവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്. കേരളം മതസൗഹാർദ്ദത്തോടെ മുന്നോട്ട് പോകണം. വർഗീയത പറയുന്നവർക്കെതിരെ എല്ലാവരും ശക്തമായ നിലപാട് സ്വീകരിക്കണം. മുസ്‌ലിംലീഗ് നിലകൊള്ളുന്നത് മതേതര കേരളത്തിന് വേണ്ടിയാണ്. മുസ്‌ലിംലീഗിനകത്ത് ആരെങ്കിലും മതസാഹോദര്യത്തിന് പോറലേൽപ്പിക്കുന്ന രീതിയിൽ സംസാരിച്ചാൽ ആ നിമിഷം നടപടിയുണ്ടാകും. എല്ലാ പാർട്ടികളും സംഘടനകളും ഈ മാതൃകയാണ് പിന്തുടരേണ്ടത്. – പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന മഹിളാ സംഘടനയാണ് വനിതാ ലീഗെന്നും വനിതാ ലീഗിന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി.കെ.കെ ബാവക്ക് വനിതാ ലീഗ് നൽകുന്ന ശ്രേഷ്ഠ സേവന പുരസ്‌ക്കാരം പി.കെ കുഞ്ഞാലിക്കുട്ടി കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ ഷെരീഫ് സാഗർ, പി.കെ ഷറഫുദ്ദീൻ ക്ലാസ്സെടുത്തു. ചടങ്ങിൽ
അഡ്വ. എം. റഹ്‌മത്തുള്ള, എം.എ റസാക്ക് മാസ്റ്റർ, ടി.ടി ഇസ്മായിൽ, അഡ്വ. നൂർബിന റഷീദ് എന്നിവർ പ്രസംഗിച്ചു. ജയന്തി രാജൻ, അഡ്വ റസിയ, റോഷ്നി ഖാലിദ്, സീമ യഹ്‌യ ,അഡ്വ സാജിത സിദ്ദിഖ്, റംല കൊല്ലം, ജുബൈരിയ
തുടങ്ങിയവർ സംബന്ധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ, ജില്ലാ കമ്മിറ്റി റിപോർട്ടുകൾ, അവതരണം ഉൾപ്പടെ വിവിധ ചർച്ചകളും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. സംസ്ഥാന വനിതാലീഗ് വൈസ് പ്രസിഡൻ്റുമാരായ ഷാഹിന നിയാസി, റസീന അബ്ദുൽ ഖാദർ, അഡ്വ. ഒ.എസ് നഫീസ, , മറിയം ടീച്ചർ, സാജിത നൗഷാദ്, സെക്രട്ടറിമാരായ സെറീന ഹസീബ്, ബ്രസീലിയ ഷംസുദ്ധീൻ, മീരാ റാണി, സാജിത ടീച്ചർ, ഷീന പടിഞ്ഞാറ്റേക്കര, ലൈല പുല്ലൂണി എന്നിവർ നേതൃത്വം നൽകി.14 ജില്ലകളിലെയും പ്രസിഡന്റ്, സെക്രട്ടറി, ട്രെഷറർമാർ ക്യാമ്പ് അംഗങ്ങൾ ആണ്. സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡന്റ് പി സഫിയ നന്ദി രേഖപ്പെടുത്തി. ക്യാമ്പ് ഇന്ന് സമാപിക്കും. സമാപന സെഷൻ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്യും.
Latest from Main News
*കോഴിക്കോട് ഗവ:* *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ* *21.07.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* *1കാർഡിയോളജി* *ഡോ ജി.രാജേഷ്* *2 നെഫ്രാളജി* *ഡോ ടി
ഹിന്ദു പുരാണ വിശ്വാസ പ്രകാരം ശനിയുടെ ബാധയേൽക്കാത്തത് ആർക്കാണ്? ഹനുമാൻ പഞ്ചകന്യകമാരിൽ മൂന്നുപേർ അഹല്യ,കുന്തി,ദ്രൗപദി എന്നിവരാണ് മറ്റു രണ്ട് പേർ
കൊയിലാണ്ടി: കുറുവങ്ങാട് : ജുമാ ത്ത് പള്ളിക്ക് സമീപത്തുള്ള ഹിബ മൻസിൽ ഫാത്തിമ (65) ആണ് വൈകിട്ട് 4 മണിയോടെ മരണപ്പെട്ടത്
പേരാമ്പ്രയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വിദ്യാർഥി മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം. യൂത്ത്കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകരും
കണ്ണൂരിൽ അമ്മ കുഞ്ഞിനെയുമെടുത്ത് പുഴയിൽ ചാടി. വയലപ്ര സ്വദേശി എം വി റീമയാണ് ( 30 ) മൂന്ന് വയസുള്ള മകനുമായാണ്