- നേമി എന്ന ദശരഥമഹാരാജാവിന്റെ പുത്രനായ ശ്രീരാമനായി മഹാവിഷ്ണു അവതരിച്ചത് ഏത് യുഗത്തിൽ ആയിരുന്നു ?
ത്രേതായുഗത്തിൽ
- ഏത് അസുരനുമായുള്ള യുദ്ധത്തിനിടെയാണ് ദശരഥൻ കൈകേയിക്ക് ഇഷ്ടമുള്ള വരം ചോദിക്കാനുള്ള വാഗ്ദാനം നൽകിയത്?
ശംബരൻ
- സീതയെ മോഹിപ്പിക്കാൻ വേണ്ടി സ്വർണമാനിൻ്റെ വേഷത്തിൽ വന്ന മാരീചന്റെ മാതാവ് ആരായിരുന്നു ?
താടക
- വിശപ്പും ദാഹവും അറിയാതിരിക്കാൻ ആയി രാമലക്ഷ്മണൻമാർക്ക് ബല, അതിബല എന്നീ മന്ത്രങ്ങളിൽ ഉപദേശിച്ചതാര് ?
വിശ്വാമിത്രൻ
- ഗൗതമ മഹർഷിയുടെ ശാപത്താൽ ശിലയായി തീർന്നതാര് ?
അഹല്യ
- അഹല്യയ്ക്ക് ശാപമോക്ഷം നൽകിയതാര് ?
ശ്രീരാമചന്ദ്രൻ
- ബ്രഹ്മദേവൻ്റെ പുത്രൻ്റെ പേര്?
അത്രി മഹർഷി
- അത്രി മഹർഷിയുടെ പത്നി ആരായിരുന്നു ?
അനസൂയ
- അഗസ്ത്യമുനിയുടെ ആശ്രമം അക്രമിച്ചതിനെ തുടർന്ന് ശാപമേറ്റത് ആർക്കായിരുന്നു ?
സുന്ദരൻ
- സുന്ദരന്റെ പത്നി ആരായിരുന്നു ?
താടക
തയ്യാറാക്കിയത് : രഞ്ജിത് കുനിയിൽ