കൊയിലാണ്ടി : മൂടാടി ഉരുപുണ്ണ്യകാവ് ദുർഗാഭഗവതിക്ഷേത്രത്തിൽ കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. 2025 ജൂലായ് 24 വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ ബലികർമ്മങ്ങൾ നടക്കും. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവർത്തികൾ ചെയ്തു. കടലിനഭിമുഖമായി സുരക്ഷാ വേലികൾ സ്ഥാപിച്ചു. പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ്ഗാർഡ്, മെഡിക്കൽ ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കും. ദേശീയപാതയിലെ ക്ഷേത്ര കവാടം മുതൽ രണ്ട് വരിയായിട്ടായിരിക്കും ക്ഷേത്ര ബലിതർപ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിടുക. അവിടെ നിന്നു തന്നെ ബലിസാധനങ്ങൾ വാങ്ങി ബലിത്തറയിലേക്ക് കടക്കാം. ബലി കഴിഞ്ഞതിനു ശേഷം ക്ഷേത്രകുളത്തിൽ നിന്നും കുളിക്കാം. ബലിതർപ്പണത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും നൽകും.
Latest from Local News
കൊയിലാണ്ടി :മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരമാലയിൽ തോണി തകർന്നു. കൊല്ലം നശാത്തിൽ കെ പി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർ ന്നത്.ശനിയാഴ്ച
പേരാമ്പ്ര: പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ടിവിഎസ് ഷോറൂമിനടുത്തായി ബസ് സ്കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി ദാരുണമായി മരിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ്
മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ജനകീയം പദ്ധതി കുരുമുളക് കൃഷി വിസ്തൃതി വ്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്
കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച്
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. തിരുവള്ളൂര്‍-ആയഞ്ചേരി