പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ ടി വി നോദൻ, കെ പി രമേശൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, ഇ ടി പത്മനാഭൻ, വടക്കയിൽ ഷഫീഖ്, സബീഷ് കുന്നങ്ങോത്ത്, കെ ടി സിന്ധു, പുല്ലാരി പത്മനാഭൻ, അശ്വിൻ കെ ടി എന്നിവർ സംസാരിച്ചു. എം മോഹനൻ മാസ്റ്റർ സ്വാഗതവും ഇ കെ ബിജു നന്ദിയും പറഞ്ഞു.
