മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ രണ്ടാം ഓർമ്മ ദിനത്തിൽ ഇൻകാസ് ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

/

പാവപ്പെട്ടവരെ ചേർത്ത് നിർത്തിയും , നാടിന്റെ വികസനത്തിനായ് രാപ്പകലില്ലാതെ പ്രവർത്തിച്ചും കാലം അടയാളപ്പെടുത്തിയ പകരം വെക്കാനില്ലാത്ത ജനകീയ നായകൻ ശ്രീ ഉമ്മൻചാണ്ടിയുടെ രണ്ടാം ഓർമ ദിനത്തോട് അനുബന്ധിച്ച് ഇൻകാസ് – ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി, റെയാദ മെഡിക്കൽ സെൻ്റർ,ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (IPhAQ), വെൽകെയർ ഫാർമസി എന്നിവയുമായി സഹകരിച്ച് ഫാമിലി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജൂലൈ 18 ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 11 മണിവരെ സംഘടിപ്പിച്ച ക്യാമ്പിൽ മെഡിക്കൽ ചെക്ക്അപ്പ്,ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ മരുന്നു വിതരണം തുടങ്ങി നിരവധി സേവനങ്ങൾ ഉണ്ടായിരുന്നു മുൻകൂട്ടി രജിഷ്ട്രേഷൻ മുഖേന ആയിരുന്നു ക്യാബ് ,250 പേർ ക്യാബിൻ്റെ സൗകര്യം പ്രചോദനപ്പെടുത്തി,പ്രസ്തുത മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാടനം ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ നിർവഹിച്ചു.ഇൻകാസ്
കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിൻ പികെ മേപ്പയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഎസി സെക്രറ്ററി ബഷീർ തുവാരിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി.
ഐസിബിഎഫ് മുൻ സെക്രട്ടറി വർക്കി ബോബൻ, ഡോക്ടർ അബ്ദുൽകലാം (റെയാദ എക്‌സിക്യുട്ടിവ് ഡയറക്ടർ), അഷറഫ് കെപി(IPhAQ പ്രസിഡന്റ് & എംഡി വെൽകെയർ ഗ്രൂപ്പ്‌, അഷറഫ് വടകര മുഖ്യരക്ഷാധികാരി ഇൻകാസ് ഖത്തർ കോഴിക്കോട്,
സി വി അബ്ബാസ് അഡ്വസൈറിബോർഡ് ചെയർമാൻ ഇൻകാസ് ഖത്തർ കോഴിക്കോട് , അത്തീക്ക്റഹ്മാൻ കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, ഷമീർ മട്ടന്നൂർ ഇൻകാസ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ്, നവിൻ കുര്യൻ ഇൻകാസ് ഒഐസിസി കോട്ടയം ജില്ലാ സെക്രട്ടറി ,
ഖത്തർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മീഡിയ വൺ ഖത്തർ റിപ്പോട്ടർ ഫൈസൽ ഹംസയ്ക്ക് ജില്ലാ പ്രസിഡൻ്റ് വിപിൻ മേപ്പയ്യൂരിൻ്റെ നേതൃത്വത്തിൽ ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു.
മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകൻ അശോകൻ കേളോത്തിനെ ഐസിസി പ്രസിഡൻ്റ് എ പി മണികണ്ഠൻ ചടങ്ങിൽ വെച്ച് ആദരിച്ചു.
റയാദ മെഡിക്കൽ സെന്ററിനുള്ള ഉപഹാരം ഡോ അബ്ദുൾ കലാമിന് (റെയാദ എക്സികുട്ടീവ് ഡയറക്റ്റർ) അഷ്‌റഫ്‌ വടകരയും , IPhaq നുള്ള ഉപഹാരം വൈസ് പ്രസിഡന്റ്‌ സൂരജിന് ബഷീർ തൂവാരിക്കലും വെൽകെയർ ഫാർമസിക്കുള്ള ഉപഹാരം റഫീഖിന് വർക്കി ബോബനും നൽകി.
പ്രസ്തുത ചടങ്ങിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി സൗബിൻ ഇലഞ്ഞിക്കൽ സ്വാഗതവും ട്രഷറർ ഹരീഷ്കുമാർ നന്ദിയും പറഞ്ഞു.
ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ ഭാരവാഹികളും , എക്സിക്യുട്ടിവ് മെംബർമാരും , നിയോജകമണ്ഡലം ഭാരവാഹികളും , മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിതീവ്ര മഴ തുടരും; ഇന്ന് അഞ്ച് വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്

Next Story

കോഴിക്കോട് സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു

Latest from Main News

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

പൂളക്കടവ് പാലം നിർമാണം പാതിവഴിയിൽ നിലച്ചു; സമരരംഗത്തിറങ്ങുമെന്ന് ജനകീയ സമതി

വെള്ളിമാട്കുന്ന്: പൂളക്കടവ്പാലം നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ സമര രംഗത്തിറങ്ങാൻ പറമ്പിൽ-പൂളക്കടവ് ജനകീയസമതിയുടെ അടിയന്തരയോഗം തീരുമാനിച്ചു. അപ്രോച്ച്റോഡ്, കനാൽ സൈഫണാക്കി മാറ്റൽ, പുഴക്ക്

എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി

  പറശ്ശിനിക്കടവ് :മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇർഫാനയെ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷയിൽ 30

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ ◾◾◾◾◾◾◾◾ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ്