മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പദ്ധതി കുരുമുളക് കൃഷി വിസ്തൃതി വ്യാപനം ഉദ്ഘാടനം ചെയ്തു

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ജനകീയം പദ്ധതി കുരുമുളക് കൃഷി വിസ്തൃതി വ്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 15 ഓളം പന്നിയൂർ 5 ഇനം തൈകൾ 100 ശതമാനം സബ്സിഡിയിൽ ലഭിക്കും. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ നിന്നും പെരുങ്കൊടി ഇനത്തിൽ തുറസ്സായ പരാഗണം നടത്തി വികസിപ്പിച്ചെടുത്തതാണ് പന്നിയൂർ 5. മികച്ച ഉൽപാദന ശേഷി ഉള്ളതും വർഷത്തിൽ കായ്ക്കുന്നതും ഇതിൻ്റെ പ്രത്യേകതയാണ്. കൃഷിഭവനിൽ നിന്നും സ്ലിപ്പ് വാങ്ങിയ ശേഷം ഗുണഭോക്താക്കൾക്ക് മഠത്തുംഭാഗം മൈത്രി നഗറിൽ സ്ഥിതി ചെയ്യുന്ന മേപ്പയൂർ കാർഷിക കർമ്മസേന നഴ്സറി നിന്നും തൈകൾ വാങ്ങാവുന്നതാണ്.

പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ സുനിൽ വടക്കയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഗുണഭോക്താവും വാർഡ് മെമ്പറുമായ ശ്രീനിലയം വിജയൻ മാസ്റ്റർക്ക് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഡോ.ആർ.എ അപർണ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി വി.പ്രവീൺ, കാർഷിക വികസന സമിതി അംഗങ്ങളായ ബാബു കൊളക്കണ്ടി, എൻ.കെ ചന്ദ്രൻ, കുഞ്ഞിരാമൻ കിടാവ്, കെ.കെ കുഞ്ഞിരാമൻ, മൊയ്തീൻ മാസ്റ്റർ കളയം കുളത്ത്, മൊയ്തീൻ മാസ്റ്റർ കമ്മന,ശ്രീധരൻ മാസ്റ്റർ കുന്നത്ത് എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റൻ്റ് എസ്. സുഷേണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കർമ്മസേനാ സൂപ്പർവൈസർ സരിത നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Next Story

പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം, വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എ.ഐ. വൈ.എഫ് പ്രതിഷേധിച്ചു

Latest from Local News

പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം, വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എ.ഐ. വൈ.എഫ് പ്രതിഷേധിച്ചു

പേരാമ്പ്ര: പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ടിവിഎസ് ഷോറൂമിനടുത്തായി ബസ് സ്കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി ദാരുണമായി മരിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ്

കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച്

കുറ്റ്യാടി മണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് 11 കോടി രൂപയുടെ ഭരണാനുമതി

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. തിരുവള്ളൂര്‍-ആയഞ്ചേരി

നിപ: കോഴിക്കോട്ട് 96 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; 19 പേരെ ഒഴിവാക്കി

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 581 പേരാണുള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ 96, മലപ്പുറം 63, പാലക്കാട് 420,

പൂക്കാട്– മുക്കാടി റോഡ് സഞ്ചാരയോഗ്യമാക്കാൻ കർമ്മസമിതി പഞ്ചായത്തോഫീസ് മാർച്ച് നടത്തി

ചേമഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പൂക്കാട്– മുക്കാടി റോഡിലെ യാത്രാ ദുരിതം പരിഹരിക്കണമെ ന്നാവശ്യപ്പെട്ട് കർമസമിതി നടത്തിയ പഞ്ചായത്തോഫീസ് മാർച്ചിലും