മുക്കം എം.എ.എം.ഒ. കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ‘മിലാപ്പ് 2025’ ഞായറാഴ്ച കോളേജ് ക്യാമ്പസില്‍ നടക്കും. കഴിഞ്ഞ 42 വര്‍ഷങ്ങളിലായി കോളേജ് പഠിച്ചിറങ്ങിയ മികച്ച ഗായകരെ അണിനിരത്തി അവതരിപ്പിക്കുന്ന മുട്ടിപ്പാട്ടോടെ രാവിലെ 10 മണിക്ക് പരിപാടികള്‍ ആരംഭിക്കും. 11.00-ന് ചലച്ചിത്രതാരം മറീന മൈക്കിള്‍ കുരിശിങ്കല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രിന്‍സിപ്പാള്‍ ഡോ. ഇ.കെ. സാജിദ് മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യന്‍ ഐഡള്‍ ജൂനിയർ ഫെയിം യുംന അജിന്‍ നയിക്കുന്ന സംഗീത, നൃത്ത പരിപാടി 3.00 മണിക്ക് അരങ്ങേറും. കൂടാതെ പൂര്‍വ്വവിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ മിലാപ്പ്-2025-നെ ആവേശകരമാക്കും.
എം.എ.എം.ഒ. കോളേജ് ഗ്ലോബല്‍ അലംനി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മുജീബ് റഹ്‌മാന്‍ അധ്യക്ഷനാകും. യു.എ.ഇ, ഖത്തര്‍, സൗദി, ഒമാന്‍, കുവൈത്ത്, ബംഗളൂരു ചാപ്റ്ററുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം അരങ്ങേറുന്നത്.