കോഴിക്കോട് സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട എല്ലാവരേയും ഒരുപോലെ കണ്ട നേതാവായിരുന്നു ഉമ്മൻ ചാണ്ടി. സർക്കാർ ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവ പരിഹരിക്കാൻ അദ്ദേഹം കാട്ടിയ സത്വര ശ്രദ്ധ സിവിൽ സർവീസ് ഒരു കാലത്തും മറക്കില്ലെന്ന് എൻ.ജി.ഒ.എ സംസ്ഥാന ട്രഷറർ കെ.പ്രദീപൻ കോഴിക്കോട് സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി. ബിന്ദു അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡണ്ട് സജീവൻ പൊറ്റക്കാട്ട് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം ബി.എൻ ബൈജു, സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി സന്തോഷ് പി.കെ, ബ്രാഞ്ച് ട്രഷറർ നിഷാന്ത് കെ ടി , നേതാക്കളായ അഖിൽ എ.കെ രമേശൻ , പ്രഗിൽ, ബിന്ദു, വിവേക്, സുബീഷ്, ടെസ്സി വിൽഫ്രഡ് , ജയശ്രീ , സ്മിത തുടങ്ങിയവർ പ്രസംഗിച്ചു.
Latest from Local News
സൈമ ലൈബ്രറി ചെങ്ങോട്ടുകാവിന്റെ ഈ വർഷത്തെ സൂര്യ പ്രഭ പുരസ്കാരം കെ. ഗീതാനന്ദൻ മാസ്റ്റർക്ക്. കൊയിലാണ്ടി മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക
മൂടാടി ഹിൽബസാർ ചേനോത്ത് ചന്ദ്രൻ (62) അന്തരിച്ചു. പിതാവ് പരേതനായ അച്യുതൻ നായർ. അമ്മ പരേതയായ പാർവ്വതി അമ്മ. ഭാര്യ ഷീബ
ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി രാജ്യത്തലവനെ തട്ടിക്കൊണ്ടുപോകുന്നത് നാം കാണാനിട വന്നിരിക്കുകയാണെന്ന് പ്രശസ്ത ചിന്തകൻ സണ്ണി എം കപിക്കാട്. വെനസ്വേലൻ പ്രസിഡണ്ടിനെ തട്ടിക്കൊണ്ടു പോയ
മുസ്ലിം ലീഗ് തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് മന്ദിരം ‘സി.എച്ച് സൗധം’ നാടിന് സമർപ്പിക്കുന്നു. 2026 ജനുവരി 15, 16, 17
കീഴരിയൂർ : വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത (44 )അന്തരിച്ചു. ഭർത്താവ്:ബാബു. മക്കൾ:നേഹ,നിവിൻ. മരുമകൻ:രാഹുൽ പേരാമ്പ്ര.അമ്മ :അമ്മാളു. സഹോദരങ്ങൾ: പ്രതീപൻ,പ്രമീള.







