ചേമഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പൂക്കാട്– മുക്കാടി റോഡിലെ യാത്രാ ദുരിതം പരിഹരിക്കണമെ ന്നാവശ്യപ്പെട്ട് കർമസമിതി നടത്തിയ പഞ്ചായത്തോഫീസ് മാർച്ചിലും ധർണയിലും നിരവധിയാളുകൾ പങ്കെടുത്തു. കാപ്പാട് ബീച്ചിലേക്ക് ദേശീയപാതയിൽ നിന്ന് ഏറ്റവും എളുപ്പം എത്തിച്ചേരാനുള്ള പ്രധാന പാതയാണ് സഞ്ചാരയോഗ്യമല്ലാ തായത്. പരിസ്ഥിതി പ്രവർത്തകൻ വിജയരാഘവൻ ചേലിയ ഉദ്ഘാടനം ചെയ്തു. മൻസൂർ കളത്തിൽ അധ്യഷനായി. സത്യനാഥൻ മാടഞ്ചേരി, എൻ.പി.അബ്ദുസമദ്, വിശ്വനാഥൻ, വാർഡ് മെമ്പർമാരായ ഹാരിസ്, ശരീഫ്, വത്സല പുല്ല്യേത്ത്, നിയാസ് താപ്പുള്ളി എന്നിവർ സംസാരിച്ചു.
