പയ്യോളി 21ാം ഡിവിഷനിൽ പേവിഷബാധയ്ക്കെതിരെ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി

പേവിഷ ബാധയേറ്റെന്ന സംശയത്തിൽ പശു ചത്തതുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റുന്നതിന്  പയ്യോളി 21ാം ഡിവിഷനിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം ഹരിദാസൻ ഉൽഘാടനം ചെയ്തു. കൗൺസിലർ ഫാത്തിമ സി.പി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് ക്ലാസ്സെടുത്തു. സത്യനാഥൻ താരേമ്മൽ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജിഷ കെ.വി , നൂർജഹാൻ കെ.വി, ആശാവർക്കർ ലളിത എന്നിവർ സംസാരിച്ചു.

പേപ്പട്ടി ശല്യം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ജീവികൾക്ക് വളരാൻ സാഹചര്യമൊരുക്കുന്ന തരത്തിൽ ഭക്ഷ്യ അവശിഷ്ടങ്ങളും , അറിവുമാലിന്യങ്ങളും വലിച്ചെറിയുന്നവർക്കും, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ പൂച്ചകളെയും പട്ടികളെയും വളർത്തുന്നവർക്കുമെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ: സുനിത.എസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ദേശീയപാത നിർമാണം അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

Latest from Local News

എം.ജി.എസ്. ഹിസ്റ്ററി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്ര സെമിനാർ

എം.ജി.എസ്.ഹിസ്റ്ററി ഫൗണ്ടേഷന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തോടെ വഞ്ഞേരി ഗ്രന്ഥവരി എന്ന ”ചരിത്ര ഉപദാനം” എന്ന വിഷയത്തില്‍സെമിനാര്‍ സംഘടിപ്പിച്ചു. ”വഞ്ഞേരി

പെൻഷൻ പരിഷകരണവും കുടിശ്ശികയായ ക്ഷാമശ്വാസവും ഉടനെ അനുവദിക്കുക

കേരള സ്റ്റേറ്റ് സിർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക പൊതുയോഗം സി കെ ജി. കാന്റീൻ ഹാളിൽ പ്രസിഡന്റ്‌ രവീന്ദ്രൻ

ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവം കൊടിയേറി

ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ബ്രഹ്മശ്രീ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ, ഉദയാസ്തമന നാമം ജപം,

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ),

വിയ്യൂരിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. 22 ന് വ്യാഴാഴ്ച രാത്രി നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന