ഫാർമസിസ്റ്റുകൾക്ക് മിനിമം വേതനം ഉറപ്പാക്കുക: കെപിപിഎ

കൊയിലാണ്ടി: കൊയിലാണ്ടി ഏരിയകളിലെ സ്വകാര്യ ഫാർമസികളിലെയും ഹോസ്പിറ്റലുകളിലെയും മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം ഉറപ്പാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA Reg.no. 03-21/88) കൊയിലാണ്ടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

പലതവണ അധികാരികൾ മുഖേന ആവശ്യപ്പെട്ടിട്ടും ഇപ്പോഴും പല സ്ഥാപനങ്ങളും ഫാർമസിസ്റ്റിന് മിനിമം വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ആഗസ്റ്റ് 6നു കൊയിലാണ്ടി അസിസ്റ്റൻ്റ് ലേബർ ഓഫിസിലേക്ക് നടത്തുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ ഏരിയയിലെ മുഴുവൻ ഫർമസിസ്റ്റുകളും പങ്കെടുക്കണമെന്ന് സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു.

കൊയിലാണ്ടിയിൽ സംഘടിപ്പിച്ച കെപിപിഎ ഏരിയ ജനറൽബോഡി യോഗം സംസ്ഥാന സെക്രട്ടറി നവീൻലാൽ പാടിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അരുൺ രാജ്. എ.കെ. സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ രാഖില ടിവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹമൂദ് മൂടാടി, ജിജീഷ് എം, രനീഷ് എ കെ, ഷഫീഖ് ടിവി, ശ്രീമണി എൻ കെ, രാഗേഷ് തറേമ്മൽ, രവി നവരംഗ്, അഞ്ജലി കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്വകാര്യ ബസ്സുകളുടെ അനിശ്ചിത കാല സമരത്തിൽ പങ്കെടുക്കില്ല: ഓൾ കേരള ബസ്സ് ഓപറേറ്റേഴ്സ് ഫോറം

Next Story

കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു

Latest from Local News

79-ാമത് സ്വാതന്ത്ര്യദിനം ജില്ലാതലഘോഷം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേര്‍ന്ന യോഗം വിലയിരുത്തി. പരേഡില്‍ പോലീസ്,

കഥകളി സംഗീതജ്ഞൻ മാടമ്പി നമ്പൂതിരിക്ക് മൂന്നാമത് ഗുരു ചേമഞ്ചേരി പുരസ്‌കാരം ആഗസ്റ്റ് 17ന് ഞായറാഴ്ച സമ്മാനിക്കും

ഉത്തര കേരളത്തിലെ കഥകളി അരങ്ങുകളിലെ അനന്യലബ്‌ധമായ നിറസാന്നിധ്യമായിരുന്നു പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. പതിനഞ്ചാം വയസ്സിൽ ആരംഭിച്ച അദ്ദേഹത്തിൻ്റെ കലാസപര്യക്ക്

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം 82ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം വിയ്യൂർ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം ബൂത്ത്‌ പ്രസിഡന്റ്‌

കമല വലിയാട്ടിൽ അന്തരിച്ചു

കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്