തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്. കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചൻ, ഭാര്യ ആനി എന്നിവരെ വീട്ടുമുറ്റത്ത് നിന്ന് കുട്ടിയാന ആക്രമിച്ചത്. സംഭവ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കോഴിക്കോട് കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാടാണ് കാട്ടാന ആക്രമണം നടത്തിയത്. വൈകീട്ട് അഞ്ചുമണിയോടെ മുട്ടിച്ചിറയിൽ തങ്കച്ചന്റെ വീട്ടുമുറ്റത്ത് എത്തിയ കുട്ടിയാന, ഭാര്യ ആനിയ്ക്ക് നേരെ പാഞ്ഞടുത്തു. ഇവർ ഓടി രക്ഷപ്പെടുന്നതിനിടെ വീണു പരുക്കേറ്റു. പിന്നീട് തങ്കച്ചനു നേരെ തിരിഞ്ഞ ആന ചവിട്ടി വീഴ്ത്തി. റോഡിൽ വീണ തങ്കച്ചൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രണ്ടു പേരും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തങ്കച്ചന്റെ കൈക്ക് പരുക്കുണ്ട്. സംഭവം അറിഞ്ഞ് കരിങ്ങാട് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കൂട്ടം തെറ്റി എത്തിയ ആനയെ പിടികൂടി ആന വളർത്ത് കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുറ്റ്യാടി ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം 22ന് തുടങ്ങും. 22ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”.
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട്
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്ലാന്റിംഗ് സെന്റര്) നിര്മ്മിക്കാന് ഹാര്ബര് എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്
മേലൂർ തെന്നച്ചേരി രാഘവൻ നായർ (66) അന്തരിച്ചു. അച്ചൻ കേളുകുട്ടി നായർ, അമ്മ കല്യാണി അമ്മ, ഭാര്യ രാധ, മക്കൾ രാജു







