ഉമ്മൻചാണ്ടി ഓർമ്മദിനത്തിൽ ആർദ്രം പദ്ധതിയുമായി മേപ്പയൂരിലെ യൂത്ത് കോൺഗ്രസ്

മേപ്പയൂർ: യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ബഡ്‌സ് സ്കൂളിലേക്കുള്ള പഠന കിറ്റ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്. സുനന്ദ് നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ അനുരാഗ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് സായൂജ് അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. ദിജീഷ് ഡി. ജെ, പെരുമ്പട്ടാട്ട് അശോകൻ, ബാലൻ നായർ, അരുൺ ശ്രേയസ്, അശ്വിൻ വട്ടക്കണ്ടി, അർഷിന എം എം റിഞ്ചു രാജ്, അഭിനന്ദ് നരക്കോട്, റഹൻ കരുൺ, ദിനേശൻ കെ വി, സുനിൽ കുമാർ ഇ. കെ, ആകാശ് രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.