വീരവഞ്ചേരി എൽ.പി സ്കൂളിൽ കുട്ടികളുടെ റെയിൻബോ പാർക്ക് വാർഡ് മെമ്പർ വി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് സി.ജി സിജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഗീത കെ കുതിരോടി സ്വാഗതവും മാതൃസമിതി അംഗം ദിവ്യ ശ്രീജേഷ് ആശംസയും സ്റ്റാഫ് സെക്രട്ടറി ടി കെ സുജാത നന്ദിയും പറഞ്ഞു. കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ സ്കൂളിലെ റെയിൻബോ പാർക്ക് കുട്ടികൾക്ക് സഹായകമാകും.
