അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി

അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി. കച്ചേരി താഴെ പടിഞ്ഞാറയിൽ താഴെ റോഡ് ഗതഗത യോഗ്യമാക്കുക, കല്ല് നാട്ടിക്കൽ അംഗൻവാടിയിൽ കുടിവെള്ളമെത്തിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂഡിഎഫ് മൂന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞറയിൽ താഴെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.  ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രദേശത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ചില്ലങ്കിൽ സമരം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി.

പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിസി.കെ അജീഷ് ഉദ്ഘാടനം ചെയ്തു.  കെ.എം.അബ്ദുൽ ജലീൽ അദ്ധ്യക്ഷ്യം വഹിച്ചു. അൻവർ ഷാ നൊച്ചാട് മുഖ്യപ്രഭാഷണം നടത്തി.  ഇ.കെ അഹമ്മദ് മൗലവി, ശശി ഊട്ടേരി, യൂസഫ് കുറ്റിക്കണ്ടി, ബഷീർ വടക്കയിൽ, കെ അഷ്റഫ്, സി.പി സുകുമാരൻ, കെ.എം അബ്ദുൽ സലാം, അമ്മത് പൊയിലങ്ങൽ, ശ്രീധരൻ കണ്ണമ്പത്ത്, ലതേഷ് പുതിയടത്ത്, അനിൽകുമാർ അരിക്കുളം,  ഒ.കെ ചന്ദ്രൻ, കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു. യൂസഫ് എൻ.എം,  പി.പി അബ്ദുൽ ഹമീദ്,  കെ.പി രാജിവൻ, ബാലകൃഷ്ണൻ പി.കെ,പത്മനാഭൻ പുതിയെടത്ത്,പി.കെ രബീഷ് കുഞ്ഞമ്മദ് പടിഞ്ഞാറയിൽ എന്നിവർ നേതൃത്ത്വം നൽകി.  ജമാൽ കാരയാട് സ്വാഗതവും  സീനത്ത് വടക്കയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്ക്‌ ഡയപ്പറും സാനിറ്ററി പാഡും തദ്ദേശസ്ഥാപനങ്ങൾ വാങ്ങി നൽകാൻ സർക്കാർ ഉത്തരവായി

Next Story

വെങ്ങളം വട്ടാറമ്പത്ത് സത്യൻ അന്തരിച്ചു

Latest from Local News

അരങ്ങ് പ്രതിഭാ സംഗമം സെപ്റ്റംബർ 19ന് കൊടുവള്ളിയിൽ

കൊടുവള്ളി: അരങ്ങ് കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രതിഭ സംഗമവും, അരങ്ങ് കുടുംബ സംഗമവും സെപ്റ്റംബർ 19ന് വെള്ളിയാഴ്ച വൈകീട്ട് മൂന്ന്

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ സമർപ്പണവും അഷ്ടമംഗല്യ പ്രശ്നവും സെപ്തംബർ ഒമ്പത്, പത്ത് തീയതികളിൽ

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് പുനരുദ്ധരിച്ച ശ്രീകോവിലിൻ്റെ സമർപ്പണം സെപ്തംബർ ഒമ്പതിന് തന്ത്രി തൃശൂർ

രാഷ്ട്രീയ യുവ ജനതാദൾ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സദസ് നടത്തി. ആർജെഡി

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകൾക്കെതിരെയും ബിജെപി ജില്ലാ നേതാക്കളെ തല്ലി പരിക്കേൽപ്പിച്ച പോലീസ് നടപടിക്കെതിരെയും കൊയിലാണ്ടിയിൽ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകൾക്കെതിരെയും ബിജെപി ജില്ലാ നേതാക്കളെ തല്ലി പരിക്കേൽപ്പിച്ച പോലീസ് നടപടിക്കെതിരെയും കൊയിലാണ്ടിയിൽ ബിജെപി