ഉമ്മൻ ചാണ്ടി ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട്

കോട്ടയം: ഉമ്മൻ ചാണ്ടി ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട്. 2023 ജൂലൈ 18നാണ് സമാനതകളില്ലാത്ത പ്രിയ നേതാവ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ട് നിയമസഭാ അംഗവും രണ്ടുതവണ മുഖ്യമന്ത്രിയുമായിരുന്ന കുഞ്ഞൂഞ്ഞിന്റെ ഓർമകളിലാണ് ഇന്നും പുതുപ്പള്ളിയും കേരള രാഷ്ട്രീയവും.

ഉമ്മൻ ചാണ്ടിയെന്ന പകരം വെയ്ക്കാനാവാത്ത ജനനേതാവിന്റെ ഓർമകൾക്ക് ഇന്ന് രണ്ടു വർഷം പൂർത്തിയാകുന്നു. ആൾക്കുട്ടത്തിൽ ഒരാളായി എന്നും ഉണ്ടായിരുന്ന പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. ഇന്നും അദ്യശ്യ സാന്നിധ്യമായി ജനഹൃദയങ്ങളിൽ ജീവിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഉമ്മൻ ചാണ്ടിയുടെ ഓർമകളും അനുഭവങ്ങളും പറഞ്ഞ് തീർന്നിട്ടില്ല.

പുതുപ്പള്ളി പള്ളിയും കരോട്ടുവള്ളകാലയിൽ വീടും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ മാറ്റി നിർത്താൻ പറ്റാത്ത ഇടങ്ങളായിരുന്നു. വീട്ടിലെ കസേരയും മുറിയും ആളുകൾ കൂടിയിരുന്ന മുറ്റവും എല്ലാം ഇന്ന് ശൂന്യമാണ്. എത്രയോ സാധാരണക്കാർക്ക് ജീവിതത്തിൽ പ്രതീക്ഷകൾ പകർന്ന ഇടം.

പ്രതിഷേധങ്ങളെ ചിരിച്ചു കൊണ്ടു കൊണ്ടു നേരിട്ട നേതാവ് .രാഷ്ട്രീയ തിരക്കുകൾക്ക് ഇടയിലും കുടുംബ കാര്യങ്ങളിൽ ഉത്തരവാദിത്തത്തോടെ ഇടപെട്ടിരുന്ന കുടുംബനാഥൻ. വാക്കുകളും വിശേഷണങ്ങളും ഒന്നും മതിയാവില്ല കുഞ്ഞൂഞ്ഞിന്. മൺമറഞ്ഞ് രണ്ട് സംവത്സരങ്ങൾ പിന്നിടുമ്പോഴും മരിക്കാത്ത ഓർമ്മകൾ ജ്വലിക്കുകയാണ്. പ്രിയ നേതാവിനെ നെഞ്ചിലേറ്റി കഴിഞ്ഞു നാട്. കഥകളിലും , ജീവിതങ്ങളിലും രാഷ്ട്രീയ ചർച്ചകളിലും ഇന്നും ജീവിക്കുകയാണ് ഉമ്മൻ ചാണ്ടി.

Leave a Reply

Your email address will not be published.

Previous Story

ബാലുശ്ശേരി ഭക്ഷ്യസംസ്‌കരണ-പോഷകാഹാര കേന്ദ്രത്തിന്റെ ചുമതല ഇനി ബ്ലോക്ക് പഞ്ചായത്തിന്

Next Story

സി. വി. പദ്മരാജന്റെ നിര്യാണത്തിൽ മൂടാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

Latest from Main News

പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു

പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. ഏറെനാളായി

വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായി റഷീദ് മുതുകാട്

വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ കൈയ്യെഴുത്തു കലാകാരനാണ് റഷീദ് മുതുകാട്. ആഘോഷവേളകളിൽ കൈപ്പടയിലെഴുതുന്ന ആശംസാകാർഡുകൾ ഇതിനകം നിരവധി പ്രമുഖർ