- വാത്മീകി മഹർഷിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ?
ശ്രീ നാരദ മഹർഷി
- മഹാവിഷ്ണുവിൻ്റെ ശംഖിന്റെ പേരെന്ത് ?
പാഞ്ചജന്യം
- ജടായുവിൻ്റെ സഹോദരൻ ആര് ?
സമ്പാതി
- സഹോദരനായ ബാലിയെ ഭയന്ന് വാനര രാജാവായിരുന്ന സുഗ്രീവൻ വസിച്ചിരുന്ന പർവ്വതം ഏതായിരുന്നു ?
ഋഷ്യ മൂകാചലം
- അയോധ്യാനഗരം സ്ഥിതി ചെയ്യുന്നത് ഏതു നദീതീരത്താണ് ?
സരയൂ
- സീതാദേവിയുടെ രാജ്യമായിരുന്ന മിഥില ഇന്ന് ‘ജനക്പൂർ’എന്നാണ് അറിയപ്പെടുന്നത്. ഈ സ്ഥലം ഏത് രാജ്യത്താണ് ?
നേപ്പാൾ
- സീതയുടെ വളർത്തച്ഛൻ ആയിരുന്ന ജനകമഹാരാജാവിന്റെ രാജ്യം ?
വിദേഹം
- ശ്രീരാമൻ്റെ വനവാസകാലത്ത് അദ്ദേഹത്തിൻ്റെ പാദുകങ്ങൾ സിംഹാസനത്തിൽ പ്രതിഷ്ഠിച്ച് ഭരതൻ ഭരണം നടത്തിയിരുന്ന സ്ഥലത്തിൻ്റെ പേരെന്ത്?
നന്ദിഗ്രാം
- ഇന്നത്തെ ഉത്തർപ്രദേശിലെ ഔധ് എന്ന പ്രദേശത്തെ രാമായണകാലത്ത് വിശേഷിപ്പിച്ചിരുന്നത് ഏത് പേരിലാണ് ?
കോസലം
- അദ്ധ്യാത്മരാമായണത്തിന്റെ അദ്ധ്യയനം കൊണ്ടുള്ള ഫലം എന്താണ് ?
മോക്ഷം