ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം കീഴരിയൂർ സെൻ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ അചരിച്ചു. പ്രജേഷ് മനു അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി ഇടത്തിൽ രാമചന്ദ്രൻ, സവിത നിരത്തിൻ്റെ മീത്തൽ, എൻ എം പ്രഭാകരൻ, കെ സുലോചന പാറക്കിൽ, അശോകൻ ടി. നന്ദകുമാർ ടി പി യൂസഫ്, അർജുൻ ഇടത്തിൻ, എ ജയരാജ് സംസാരിച്ചു.
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാപാർച്ചനയും സ്നേഹസംഗമവും നടത്തി. സ്നേഹസംഗമം ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചുക്കോത്ത് ബാലൻ നായർ , ശശി പറോളി , ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, എം.എം രമേശൻ മാസ്റ്റർ, കെ.പി സുലോചന ടീച്ചർ ,എൻ.ടി ശിവാനന്ദൻ, കെ.വി രജിത , കെ.കെ വിജയൻ ,പി .എം അശോകൻ, ദീപക് കൈപ്പാട്ട്, പി.എം അബ്ദുറഹിമാൻ ,ദാസൻ ഇ.കെ പ്രസംഗിച്ചു.