സി. വി. പദ്മരാജന്റെ നിര്യാണത്തിൽ അനുശോചിച്ചു. കൊയിലാണ്ടി :കെ. പി. സി. സി. യുടെ മുൻ അദ്ധ്യക്ഷനും, മന്ത്രിയുമായിരുന്ന സി. വി. പദ്മരാജന്റെ നിര്യാണത്തിൽ മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അനുശോചനയോഗം ഡി. സി. സി. ജനറൽ സെക്രട്ടറി വി. പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കിഴക്കയിൽ രാമകൃഷ്ണൻ അധ്യക്ഷം വഹിച്ചു. പപ്പൻ മൂടാടി, ആർ. നാരായണൻ മാസ്റ്റർ, പൊറ്റക്കാട്ട് ദാമോദരൻ, പ്രകാശൻ നെല്ലിമടം, കെ. വി. ശങ്കരൻ, രാമകൃഷ്ണൻ പൊറ്റക്കാട്ട്, കെ. ടി. മോഹൻദാസ്, ബാലകൃഷ്ണൻ ആതിര, പി. രാഘവൻ, സി. എം. ബിജേഷ് എന്നിവർ സംസാരിച്ചു.
