കിണാശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

കോഴിക്കോട് : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ കിണാശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം ഐ എൻ ടി യു സി നേതാവ് എം കെ ബീരാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് ജിജീഷ് നടുത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡണ്ട് സച്ചിത് പൊക്കുന്ന്‌, ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജബ്ബാർ കൊമ്മേരി, മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡണ്ട് എ രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാരായ മനോജ്‌ കുമാർ, സി അബ്ദുൽ കരീം, മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡണ്ട് ഷൌക്കത്ത് അലി, മണ്ഡലം മഹിളാ കോൺഗ്രസ്‌ പ്രസിഡണ്ട് സിൻസി സുദീപ്, കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കെ എസ് യു പ്രസിഡണ്ട് ആകാശ് കീഴാനി, ഹരീഷ് കച്ചേരിക്കുന്ന്‌, ഇർഷാദ് ചാലിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.