കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്ക്‌ ഡയപ്പറും സാനിറ്ററി പാഡും തദ്ദേശസ്ഥാപനങ്ങൾ വാങ്ങി നൽകാൻ സർക്കാർ ഉത്തരവായി

കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്ക്‌ ആവശ്യമായ ഡയപ്പറും മെൻസ്‌ട്രൽ കപ്പ്‌ ഉപയോഗിക്കാൻ കഴിയാത്ത ബഡ്‌സ്‌ റീഹാബിലിറ്റേഷൻ സെന്ററിലെ (ബിആർസി) അന്തേവാസികൾക്ക്‌ സാനിറ്ററി പാഡും  വാങ്ങി നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ അനുമതി നൽകി സർക്കാർ ഉത്തരവായി. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നു തുക വകയിരുത്തിയോ ത്രിതല പഞ്ചായത്തുകളുടെ സംയുക്‌ത പദ്ധതിയായോ ഇവർക്ക് സഹായം അനുവദിക്കാവുന്നതാണ്.

സെറിബ്രൽ പാൾസി ബാധിച്ചവർക്ക് ഡയപ്പർ വാങ്ങി നൽകാൻ ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും നേരത്തെ അനുമതി നൽകിയിട്ടുണ്ട് . പാലിയേറ്റീവ് കെയർ പ്രോജക്ടിന്റെ ഭാഗമായി കിടപ്പുരോഗികൾക്ക് വാട്ടർബെഡ്, എയർബെഡ്, വീൽചെയർ, കമ്മോഡ് ചെയർ, ചെയർ കഷൻ തുടങ്ങിയവ നൽകുന്നതിനും നിലവിൽ അനുമതിയുണ്ട്.

എല്ലാ വിഭാഗം വനിതകൾക്കും 100% സബ്‌സിഡിയിൽ മെൻസ്ട്രുവൽ കപ്പ് നൽകാനുള്ള പദ്ധതി 2022 മുതൽ നിലവിലുണ്ട്. എന്നാൽ ബൗദ്ധിക വെല്ലുവിളി നേരിടുന്ന എല്ലാ അന്തേവാസികൾക്കും മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുവാൻ സാധിക്കില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കാൻ കഴിയാത്ത ബി.ആർ.സി.കളിലെ അന്തേവാസികൾക്ക് സാനിറ്ററി പാഡ് വാങ്ങി നൽകുന്നത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം സാനിറ്ററി പാഡുകളുടെയും ഡയപ്പറുകളുടെയും സംസ്കരണം ഉറപ്പുവരുത്തുന്നതിനുള്ള നടപടിയും തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്ന്‌ ഉത്തരവിൽ പറയുന്നു.

കടകളിൽ നിന്ന് വാങ്ങുന്ന ഡയപ്പറുകൾക്ക് കുറഞ്ഞത്‌ 300 രൂപ മുതലാണ്‌ പത്ത്‌ എണ്ണമടങ്ങിയ ഒരു പായ്‌ക്കറ്റിന്റെ വില. കിടപ്പുരോഗികൾക്ക്‌ മിനിമം മൂന്നു ഡയപ്പർ എങ്കിലും ദിനംപ്രതി മാറ്റണമെന്നിരിക്കെ സർക്കാരിന്റെ ഈ തീരുമാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വലിയ ആശ്വാസമാകും.

Leave a Reply

Your email address will not be published.

Previous Story

വീരവഞ്ചേരി എൽ പി സ്കൂൾ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു

Next Story

അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി

Latest from Main News

ബിസിനസ്സിലെ വളർച്ചയും തളർച്ചയും പറഞ്ഞ് എന്റപ്രണേഴ്‌സ് മീറ്റ് ശ്രദ്ധേയമായി

ബിസിനസ്, സംരംഭക രംഗത്തെ വളര്‍ച്ചയും നേരിട്ട വെല്ലുവിളികളും പങ്കുവെച്ച് പ്രമുഖ സംരംഭകരും വ്യവസായികളും. മുക്കം എം.എ.എം.ഒ. കോളേജില്‍ നടന്ന ‘മാമോപ്രെണര്‍’ പരിപാടിയാണ്

കോട്ടയം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി സ്മൃതിസംഗമം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്‌ഘാടനം ചെയ്തു

കോട്ടയം പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി സ്മൃതിസംഗമം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്‌ഘാടനം ചെയ്തു.  ജനങ്ങളുടെ വികാരം മനസ്സിലാക്കി പ്രവര്‍ത്തിച്ചിരുന്ന രാഷ്ട്രീയ

കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കായി നോർക്കാ റൂട്ട്സ്സും സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു

കോഴിക്കോട് ജില്ലയിലെ തിരികെയെത്തിയ പ്രവാസികൾക്കായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സൗജന്യ ഏകദിന

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ ഏറ്റ മർദനമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഹേമചന്ദ്രൻ ആത്മഹത്യ