സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഈ മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത രണ്ട് ദിവസം വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം.  മലയോര മേഖലകളിൽ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Leave a Reply

Your email address will not be published.

Previous Story

രാമായണം പ്രശ്നോത്തരി ഭാഗം – 2

Next Story

ബാലുശ്ശേരി ഭക്ഷ്യസംസ്‌കരണ-പോഷകാഹാര കേന്ദ്രത്തിന്റെ ചുമതല ഇനി ബ്ലോക്ക് പഞ്ചായത്തിന്

Latest from Main News

ശബരിമല മകരവിളക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്കിംഗ് തുടങ്ങി

മകരവിളക്കിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം തുടങ്ങി. 

16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കൊടുവള്ളി സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ

16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ്

ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ

ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു വിജയകുമാർ എസ്ഐടി ഓഫീസില്‍

ഡിസംബർ 28 ന് ഗുജറാത്ത്‌ സന്ദർശിക്കുന്ന അമിത് ഷാ 330 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും

ഡിസംബർ 28 ന് ഗുജറാത്ത്‌ സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രിയും ഗാന്ധിനഗർ ലോക്‌സഭാ എംപിയുമായ അമിത് ഷാ അഹമ്മദാബാദിൽ നടക്കുന്ന പൊതു,

ഇത്തവണ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയത് 30.56 ലക്ഷത്തിലധികം തീർത്ഥാടകർ

ഇത്തവണത്തെ  മണ്ഡലകാലത്ത് ശബരിമലയിൽ 30.56 ലക്ഷത്തിലധികം തീർത്ഥാടകർ എത്തിയെന്നും ഇതുവരെയുള്ള ആകെ വരുമാനം 332.77 കോടി രൂപയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്