സർവകലാശാലകളെ തകർക്കരുത് യൂണിവേഴ്സിറ്റി പെൻഷനർ മാരുടെ സെക്രെട്ടേ റിയറ്റ് മാർച്ചും ധർണയും

സർവകലാശാലകളെ തകർക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കുന്നതിനും യൂണി. പെൻഷൻ കാരുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണത്തിനും
സർവകലാശാലാ സമൂഹവും പൊതുജനങ്ങളും യോജിച്ചു നീങ്ങണമെന്ന് ആഹ്വാനത്താടെ ഫെഡറേഷൻ ഓഫ് ആൾ കേരള യൂണി.പെൻഷനേഴ്സ് ഓർഗനൈ സേഷൻസ് ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നിന്ന് 300 ൽ അധികം പെൻഷൻകാർ പങ്കെടുത്ത ധർണ്ണ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മറ്റി കൺവീനർ ആർ.എസ് ശശികുമാർ ഉത്ഘാടനം ചെയ്തു.

സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയാണ് ഉന്നതവിദ്യാഭ്യാസ രംഗം നേരിടുന്നതെന്ന് ആർ.എസ്. ശശികുമാർ പ്രസ്താവിച്ചു. ഒരു മേഖലയുടെ സമ്പൂർണ്ണ തകർച്ചക്ക് ഒരു കേരള മോഡൽ ആവുകയാണ്.വിദ്യാർത്ഥികൾ ഉപരി പഠനത്തിന് കൂട്ടത്തോടെ സംസ്ഥാനം വിട്ടുപോവുകയാണ്.

സർവകലാശാലകളെ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളായി പ്രഖ്യാപിച്ച് കേരള സർക്കാർ സർവകലാശാലകളുടെ സേവന രംഗത്തു നിന്നും പിൻമാറുന്നു.
സർക്കാർ പാസ്സാക്കിയ നിയമം അനുസരിച്ചു ശമ്പളം, പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ, എന്നിവ ഉൾപ്പെട്ട നോൺ പ്ലാൻ ഗ്രാന്റ് മുഴുവൻ നൽകാൻ സർക്കാർ ബാധ്യസ്ഥമാണെങ്കിലും നോൺ പ്ലാൻ ഗ്രാന്റിൽ വർഷങ്ങളായി വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ യൂണി. കളുടെ തനതു ഫണ്ടുകൾ പിടിച്ചെടുത്ത് ട്രഷറി നിറക്കുന്നു. പതിമൂന്നു സർവ്വകലാശാലകളിൽ 12 എണ്ണത്തിനും വൈസ് ചാൻസിലർമാരില്ല. സിൻഡിക്കേറ്റുകളും അക്കാദമിക് സമിതികളും സർക്കാരിന്റെ കുഴലൂത്തുകാരായി പ്രവർത്തിക്കുന്നു. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളെ കയറൂരി വിട്ട് സർവകലാശാലകളെ കലാപ ഭൂമി ആക്കിയിരിക്കുന്നു

സർവകലാശാലകളിൽ നിന്നും പെൻഷൻ പറ്റിയ അധ്യാപകർ ഉൾപ്പടെയുള്ള പെൻഷൻകാർ തങ്ങൾക്ക് അർഹതപ്പെട്ട പെൻഷൻ ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നില്ല.

റിട്ടയർ ചെയ്യുന്ന ജീവനക്കാർക്ക് സർവകലാശാലകളിൽ പൊതുവായും അഗ്രിക്കൾച്ചർ, സംസ്ക്കൃത സർവകലാശാലകളിൽ പ്രത്യേകിച്ചും റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ വർഷങ്ങളുടെ കാത്തിരിപ്പാണ് വേണ്ടി വരുന്നത്.

സംഘടനാ നേതാക്കളായ ശ്രീ. ആർ.എസ്.പണിക്കർ, ബി.ശ്രീധരൻ നായർ, എ.എ. കലാം, ജോർജ്ജ് വർഗ്ഗീസ്, ബാബു ചാത്തോത്ത്, കെ.കെ.അബ്ദുൾ അസീസ്സ്, എൻ.എൽ. ശിവകുമാർ, ജോർജ് മുണ്ടാടൻ, എ.മുരളീധരൻ പിള്ള, എസ്. അശോക് കുമാർ, ഡി. ശ്രീകുമാർ, ജി.പ്രകാശ്, റ്റി.ജോൺസൺ, ഗിരീന്ദ്ര ബാബു. എന്നിവർ പ്രസംഗിച്ചു.

കേരളാ യൂണി. സ്റ്റാഫ് യൂണിയൻ പ്രവർത്തകർ ധർണ്ണയെ അഭിവാദ്യം ചെയ്തു. നേതാക്കളായ നിതിൻ പ്രസാദ്, ഗിരീഷ് കുമാർ യൂണി. സിൻഡിക്കേറ്റ് അംഗം അഹമ്മദ് ഫസൽ എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

നടുവണ്ണൂർ കോട്ടൂരിൽ താമസിക്കും കൊല്ലം ഓട്ടൂർ രമേശൻ അന്തരിച്ചു

Next Story

കാലവര്‍ഷം: ജില്ലയിലുണ്ടായത് 44 കോടിയുടെ കൃഷിനാശം ഏറ്റവും കൂടുതല്‍ നാശം തോടന്നൂര്‍ ബ്ലോക്കില്‍ -18.7 കോടി, കൂടുതല്‍ ബാധിച്ചത് വാഴ കര്‍ഷകരെ

Latest from Local News

നാളെ യൂത്ത് കോൺഗ്രസിന്റെ അദാനി ഓഫീസ് മാർച്ച്‌

കൊയിലാണ്ടി : കരാർ കമ്പിനി നടത്തുന്ന കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കൂട്ടുനിക്കുന്ന ഉദ്യോഗസ്ഥ കരാർ ലോബിക്കെതിരായ് നാളെ കാലത്ത് 10 മണിക്ക് യൂത്ത്

കൊയിലാണ്ടി ഹാജിയാരകത്ത് അബൂബക്കർ ഹാജി അന്തരിച്ചു

കൊയിലാണ്ടി : ഹാജിയാരകത്ത് അബൂബക്കർ ഹാജി (85) അന്തരിച്ചു. നാൽപത് വർഷത്തോളം കൊയിലാണ്ടി ഖാദിരിയ്യ പള്ളിയിലെ ഖാദിമായിരുന്നു ഭാര്യ: ഹാജിയാരകത്ത് ബീവി

അത്തോളി ഗ്രാമപഞ്ചായത്ത് പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി

ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഗവർമെന്റ് ആയുർവേദ ഡിസ്പെൻസറി അത്തോളിയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കേരള എൻജിഒ അസോസിയേഷൻ കൊയിലാണ്ടിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു

കേരള എൻജിഒ അസോസിയേഷൻ കൊയിലാണ്ടിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു. ജനങ്ങൾക്കു വേണ്ടി ജനങ്ങളുടെ ഇടയിൽ ജീവിച്ച് നിരാശ്രരുടെ കണ്ണീർ