ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഗവർമെന്റ് ആയുർവേദ ഡിസ്പെൻസറി അത്തോളിയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടശ്ശേരി യൂണിറ്റും, അത്തോളി ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി.
ചടങ്ങിൽ ഏകോപന സമിതി കൊടശ്ശേരി യൂണിറ്റ് പ്രസിഡന്റ് ആർ.കെ.രവിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ വാസവൻ പൊയിലിൽ, എ.എം.വേലായുധൻ, മെഡിക്കൽ ഓഫീസർ ഡോ.വിജയലക്ഷ്മി, ഡോ.അഫ്നിത, ഗിരീഷ് തൃവേണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി കെ.ടി.കെ.ബഷീർ സ്വാഗതവും, റിയാദ് സി.കെ.പി.നന്ദിയും പറഞ്ഞു. ക്യാമ്പിൽ നൂറോളം രോഗികൾ പങ്കെടുത്തു. ക്യാമ്പിൽ വെച്ച് ഗുഫിക് കമ്പനി 25 പേരുടെ യൂറിക് ആസിഡ് സൗജന്യമായി പരിശോധിച്ചു കൊടുത്തു.