ട്രാക്ടർ മറിഞ്ഞ് ചെളിയിൽ പൂണ്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. താമരശ്ശേരി മലോറം സർക്കാർ വിത്ത് ഉൽപാദന കേന്ദ്രത്തിന്റെ വയൽ കൃഷിക്ക് ഉപയോഗിക്കാനായി ഉഴുതു മറിക്കുന്നതിനിടയിൽ ട്രാക്ടർ മറിഞ്ഞ് ചെളിയിൽ പൂണ്ടാണ് അപകടം. വളഞ്ഞപാറ സ്വദേശി ഹരിദാസനാ (52)ണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമാവുകയും, സംഭവം അറിഞ്ഞ് പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ സജി അഗസ്റ്റിന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് മിനിറ്റുകൾക്ക് ഉള്ളിൽ സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം വടം കെട്ടി വലിച്ച് ട്രാക്ടർ മാറ്റി ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
