രാമായണത്തിന്റെ പൊരുളും നന്മയും പകർന്നു നൽകുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കം

രാമായണത്തിന്റെ പൊരുളും നന്മയും പകർന്നു നൽകുന്ന രാമായണ മാസത്തിന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി ഓരോ വീടുകളിലും. തോരാമഴ പെയ്തിരുന്ന കർക്കടകം മലയാളികൾക്ക് പഞ്ഞകർക്കടകവും കള്ളക്കർക്കടവുമാണ്.
രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കത്തിച്ച് വെച്ച നിലവിളക്കിന് മുന്നിലാണ് ഒരു മാസം രാമായണ പാരായണം. രാമായാണം വായിച്ച് തീരുമ്പോള്‍ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ വിദ്വേഷങ്ങളാണെന്നാണ് വിശ്വാസം. കർക്കടക മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണം.

മൺമറഞ്ഞ പിതൃക്കൾക്കായി കർക്കടക വാവുബലിയും ഈ മാസം നടത്തും. ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നല്‍കുന്ന മാസം കൂടിയാണ് കര്‍ക്കിടകം. ഔഷധക്കൂട്ടുകളോടെ തയ്യാറാക്കുന്ന കര്‍ക്കടക കഞ്ഞി ഏറെ പ്രശസ്തമാണ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും വിവിധ പരിപാടികളോടെ രാമായണ മാസാചരണം നടക്കും. വിശ്വാസികളെ സംബന്ധിച്ച് കർക്കിടകത്തിലെ നാലമ്പല ദർശനവും പ്രധാനപ്പെട്ടതാണ്. കർ‌ക്കടകം വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ്.

പഴമയുടെ ഓര്‍മ്മയില്‍ മലയാളികള്‍ ഇന്നും കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നു. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായനയോടൊപ്പം ചിലര്‍ വ്രതമെടുക്കുന്നു. അതിനാല്‍ കര്‍ക്കിടകം ‘രാമായണമാസം’ എന്നും അറിയപ്പെടുന്നു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും.

ബാലീ നിഗ്രഹത്തിന് ശേഷം സീതാന്വേഷണത്തിന് അനുകൂല കാലാവസ്ഥ ഉണ്ടായതുവരെ ശ്രീരാമന്‍ ഗുഹയില്‍ തപസ്സുചെയ്ത കാലമാണ് രാമായണമാസമായി ആചരിക്കുന്നതെന്ന മറ്റൊരു ഐതിഹ്യവും ഈ മാസവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മനസിന്റെ പ്രശാന്തതയ്ക്കും ആത്മനവീകരണത്തിനുമായുള്ള മാര്‍ഗ്ഗമായാണ് രാമായണ പാരായണം നിര്‍ദേശിക്കപ്പെടുന്നത്. ക്ലേശങ്ങള്‍ നിറഞ്ഞ കര്‍ക്കടകത്തില്‍ ആത്മീയതയുടെ വഴിയിലേക്കുള്ള വിളക്കാണ് രാമായണമെന്ന് ആചാര്യമാര്‍ പറയുന്നു.

 

Leave a Reply

Your email address will not be published.

Previous Story

മൂടാടി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പട്ടേരിതാഴെക്കുനി ശരത്ത് ചികിത്സാ സഹായം തേടുന്നു

Next Story

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെപിസിസി നാളെ നടത്തുന്ന അനുസ്മരണ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും

Latest from Main News

രാമായണം പ്രശ്നോത്തരി ഭാഗം – 2

തുഞ്ചത്ത് എഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആദ്യത്തെ കാണ്ഡത്തിൻ്റെ പേര്? ബാലകാണ്ഡം   ഏതു യാഗം നടത്തിയതിന്റെ ഫലമായിട്ടാണ് ദശരഥമഹാരാജാവിന് നാലു

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 18.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 18.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

സംസ്ഥാനത്ത് 674 പേര്‍ നിപ സമ്പര്‍ക്കപ്പട്ടികയിൽ; കോഴിക്കോട്ട് 115

ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ 84 പേരെ സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കി വിവിധ ജില്ലകളിലായി 674 പേർ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതായി ആരോഗ്യവകുപ്പ് മന്ത്രി

കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്നും സസ്യശാസ്ത്രത്തിൽ പി എച്ച്‌ ഡി നേടിയ ഡോ. അഖിൽ എം കെ

കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്നും സസ്യശാസ്ത്രത്തിൽ പി എച്ച്‌ ഡി നേടിയ ഡോ. അഖിൽ എം കെ, ചേമഞ്ചേരി, കാഞ്ഞിലശ്ശേരി, മണ്ണാർ കണ്ടി

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹത്തിന് വേദമഹാമന്ദിരത്തില്‍ തുടക്കമായി

ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹത്തിന് വേദമഹാമന്ദിരത്തില്‍ തുടക്കമായി. ആചാര്യശ്രീ രാജേഷ് ധ്വജമുയര്‍ത്തി വേദസപ്താഹം