കൊയിലാണ്ടി: സനാതനം ധർമ്മപാഠശാല കൊയിലാണ്ടി നഗരസഭ സമിതി രാമായണ മാസാചരണം പരിപാടി തുടങ്ങി. പന്തലായനി അഘോര ശിവക്ഷേത്ര സന്നിധിയിൽ മാതൃസമിതി കോഡിനേറ്റർ എ.കെ. ഗീത രാമായണ പാരായണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമിറ്റി പ്രസിഡൻ്റ് മോഹനൻ അധ്യക്ഷനായി. സമിതി പ്രസിഡൻ്റ് ടി.എം. രവീന്ദ്രൻ, ടി. എം. മാധവൻ, മീര നമ്പ്യാർ, താലൂക്ക് പ്രസിഡണ്ട് ഇ.ടി. സുരേന്ദ്രൻ, സമിതി സെക്രട്ടറി കെ. സുമതി എന്നിവർ സംസാരിച്ചു. മാതൃസമിതി പ്രസിഡണ്ട് ലീല രവീന്ദ്രൻ, ഗീത, സൗമിനി അമ്മ, സുപ്രഭാ മോഹനൻ, ബിന്ദു സ്വാമിനാഥ് എന്നിവർ രാമായണം പാരായണം ചെയ്തു.
