- തുഞ്ചത്ത് എഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആദ്യത്തെ കാണ്ഡത്തിൻ്റെ പേര്?
ബാലകാണ്ഡം
- ഏതു യാഗം നടത്തിയതിന്റെ ഫലമായിട്ടാണ് ദശരഥമഹാരാജാവിന് നാലു പുത്രന്മാർ ജനിച്ചത്?
പുത്രകാമേഷ്ടി യാഗം
- അംഗദൻ എന്ന വാനരന്റെ മാതാപിതാക്കൾ ആരെല്ലാം?
താരയും, ബാലിയും
- രാമായണത്തിലെ ഏതു കഥാപാത്രമാണ് സുദർശന ചക്രത്തിന്റെ അംശാവതാരമായി കണക്കാക്കപ്പെടുന്നത് ?
ശത്രുഘ്നൻ
- ശുകൻ, സാരണൻ, ശാർദൂലൻ എന്നിവർ ആരായിരുന്നു ?
രാവണന്റെ ചാരന്മാർ
- രാവണന്റെ മാതാവ് ആരായിരുന്നു ?
കൈകസി
- ശ്രീരാമൻ രാവണനെ വധിക്കാൻ ഉപയോഗിച്ച അസ്ത്രം?
ബ്രഹ്മാസ്ത്രം
- ഹനുമാനോട് ഏറ്റുമുട്ടി മൃത്യു വരിച്ച രാവണ പുത്രൻ?
അക്ഷകുമാരൻ
- രാവണനോളം തന്നെ പ്രശസ്തിയുള്ള രാവണന്റെ പ്രിയപ്പെട്ട വാൾ ഏതായിരുന്നു ?
ചന്ദ്രഹാസം
- തക്ഷശിലയുടെ രാജാവായിവാഴിക്കപ്പെട്ട തക്ഷൻ ആരുടെ പുത്രനായിരുന്നു ?
ഭരതൻ്റെ
തയ്യാറാക്കിയത് : രഞ്ജിത് കുനിയിൽ