തേവലക്കര സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ; നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.യു ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നു. നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കെ.എസ്.യു പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തതായി സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു.

കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തേവലക്കര സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. .പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകൾക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ല എന്നതിൻ്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങൾ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന നവകേരള നിർമ്മിതിക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തിൽ സ്കൂൾ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെഎസ്ഇബിയും ഒരുപോലെ ഉത്തരവാദികളാണെന്നും, പരസ്പരം കുറ്റചൂണ്ടി രക്ഷപ്പെടാൻ ആർക്കും അവസരം നൽകരുതെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

വർഷങ്ങളായി സ്കൂൾ കെട്ടിടത്തോട് ചേർന്നുള്ള അപകടകാരിയായ വൈദ്യുതി ലൈൻ മാറ്റണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് പൂർവ്വവിദ്യാർത്ഥികളും വ്യക്തമാക്കിയിട്ടുണ്ട്.

സ്കൂൾ മാനേജ്മെന്റ് അപേക്ഷ നൽകിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ നേരത്തേ തങ്ങൾ വിവരം നൽകിയിട്ടുണ്ടെന്നതാണ് സ്കൂൾ മാനേജ്മെന്റിന്റെ നിലപാട്.

ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നിശ്ചിത ഇടവേളകളിൽ സുരക്ഷാ പരിശോധന ഉറപ്പാക്കണമെന്നും, അതിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്നും സസ്യശാസ്ത്രത്തിൽ പി എച്ച്‌ ഡി നേടിയ ഡോ. അഖിൽ എം കെ

Next Story

സംസ്ഥാനത്ത് 674 പേര്‍ നിപ സമ്പര്‍ക്കപ്പട്ടികയിൽ; കോഴിക്കോട്ട് 115

Latest from Local News

ദേശീയ താരം റിസ് വിൻ തായാട്ടിന് ലീഗിന്റെ ആദരം

മേപ്പയ്യൂർ : ഉത്തർപ്രദേശ് ഗാസിയാബാദിൽ നടന്ന സി.ബി.എസ്.സി നാഷണൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ-17 വിഭാഗത്തിൽ ബെസ്റ്റ് പ്ലേയറായി തിരഞ്ഞെടുക്കപ്പെട്ട റിസ് വിൻ

ആളൊഴിഞ്ഞ പറമ്പിലെ കാട് വെട്ടുവാൻ കൊണ്ടുപോയി അതിഥി തൊഴിലാളികളുടെ പണവും ഫോണും തട്ടിയെടുത്ത രണ്ടുപേരെ നല്ലളം പോലീസ് പിടികൂടി

ആളൊഴിഞ്ഞ പറമ്പിലെ കാടുവെട്ടാൻ ജോലിക്ക് വിളിച്ച് അതി തൊഴിലാളികളെ കബളിപ്പിച്ച് 11500 രൂപയും മൊബൈൽ ഫോണും അപഹരിച്ച രണ്ടുപേരെ നല്ലളം പോലീസും

പൂനൂരില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു

പൂനൂരില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു. ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മനസമാധാനമില്ലാത്തതിനാല്‍ അവസാനിപ്പിക്കുന്നുവെന്നാണ് മരിച്ച ജിസ്നയുടെ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോളി ഡെൻറ്റൽ ക്ലിനിക് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ