മൂടാടി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പട്ടേരിതാഴെക്കുനി ശരത്ത് ചികിത്സാ സഹായം തേടുന്നു. ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ശരത്ത് (37) ആണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നത്. ചികിത്സയ്ക്ക് ആവശ്യമായ 50 ലക്ഷം രൂപ കണ്ടെത്താൻ മത്സ്യത്തൊഴിലാളിയായ ശരത്തിനും, ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിനും കഴിയില്ല. കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ചേർന്ന് മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി ചെയർപേഴ്സനായും പ്രശാന്ത് എൻ എം കൺവീനറായും വി ടി ബിജീഷ് ട്രഷററായും ഉള്ള ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.
കമ്മിറ്റിയുടെ പേരിൽ മൂടാടി ഗ്രാമീണ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. A/C : 40222101049121 IFSC : KLGB0040222. സഹായങ്ങൾ ഈ അക്കൗണ്ടിലേക്കു അയക്കാവുന്നതാണ്.