തിരുവങ്ങൂർ : ദേശീയ പാത നിർമ്മാണം നടക്കുന്ന തിരുവങ്ങൂരിൽ കാൽ നടയാത്രക്കാർക്കാർക്കും വിദ്യാർത്ഥികൾക്കും നടന്നു പോകാനുള്ള സൗകര്യം ഇല്ലാതായ സംഭവം വലിയ പ്രതിഷേധങ്ങൾക്കും വിമർശനത്തിനും കാരണമായിരുന്നു. കെ എസ് യു നേതൃത്വവും സ്കൂൾ അധികൃതരും കഴിഞ്ഞ ഒരു വർഷക്കാലമായി കളക്ടർക്കും ദേശിയപാത ഉദ്യോഗസ്ഥർക്കും നിരന്തരം പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകർ കഴിഞ്ഞ ദിവസം അര മണിക്കൂറോളം ദേശീയ പാത ഉപരോധിച്ചു സമരം ചെയ്യുകയും പോലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തിരുന്നു.
അതിനെ തുടർന്ന് നിർമ്മാണ കമ്പിനിയുമായും ദേശീയപാത ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്‌ക്കൊടുവിൽ കെ എസ് യു മുന്നോട്ട് വച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ റോഡരികിൽ അടിഞ്ഞുകൂടിയ മൺ കൂമ്പാരം നീക്കം ചെയ്തു സ്ഥലം നിരപ്പാക്കി സുരക്ഷാ ബാരിയർ കൊണ്ട് കുട്ടികൾക്കും മറ്റു നാട്ടുകാർക്കും പേടി കൂടാതെ നടന്നു പോകാനുള്ള സൗകര്യം ഒരുക്കാൻ തീരുമാനമായിരുന്നു .ഇതിന്റെ പ്രവർത്തി ഇന്ന് വൈകീട്ട് ആരംഭിക്കുകയും ചെയ്തു. കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബിന്റെ നേതൃത്വത്തിലുള്ള കെ എസ് യു പ്രവർത്തകരും കരാർ കമ്പിനിയിലെ ഉദ്യോഗസ്ഥരും നേരിട്ടെത്തി പ്രവർത്തി വിലയിരുത്തി. കെ എസ് യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ആദർശ് കെ എം, സഹർ തോട്ടോളി, ഹിബാത്ത് റഹ്‌മാൻ, ഇർഫാൻ ഷഫീക്ക്, അനുദേവ് കണ്ണഞ്ചേരി, സനദ് കട്ടിലപ്പീടിക, മുഹമ്മദ് ഷാൻ പാടത്തൊടി എന്നിവർ പങ്കെടുത്തു.