സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഗതാഗതമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് വൈകീട്ട് മൂന്നരയ്ക്ക് ചര്‍ച്ച. ഈ മാസം 22-ാം തിയതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചത്.
