കലിയാ കലിയാ കൂയ്…. കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കലുഷിതമായ കര്‍ക്കടകത്തിലെ ദുരിതങ്ങള്‍ അകറ്റാന്‍ കലിയന് കൊടുത്ത് ആചാരം കാത്ത് നാട്

കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കലുഷിതമായ കര്‍ക്കടകത്തിലെ ദുരിതങ്ങള്‍ അകറ്റാന്‍ കലിയന് കൊടുത്ത് ആചാരം കാത്ത് നാട്. കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നാട്ടിലുണ്ട്. മിഥുനത്തിലെ അവസാന ദിവസം ഇവ ആരംഭിക്കുന്നു.മിഥുനത്തിലെ അവസാന ദിവസം-ചിലയിടങ്ങളില്‍ കര്‍ക്കിടകത്തിലെ ആദ്യ ദിവസം -സന്ധ്യക്ക് ഉത്തര കേരളത്തിലെ വീടുകളില്‍ നടക്കുന്ന പഴയ ഒരു ചടങ്ങാണ് കലിയന് കൊടുക്കല്‍. ഉര്‍വ്വരതയുടെ ദേവതാസങ്കല്പമാണ് കലിയന്‍.
തെക്കന്‍ കേരളത്തിലെ ശീവോതിക്ക് കൊടുക്കല്‍ ചടങ്ങിനോട് ഏതാണ്ട് സമാനമാണിത്.ചിങ്ങ വിളക്ക് തെളിയുന്നതിനു മുമ്പ്- കര്‍ക്കിടകത്തിലെ അവസാന ദിവസം – സന്ധ്യക്ക് എല്ലാ വീടുകളും അടിച്ചു വൃത്തിയാക്കി ശുദ്ധമാക്കി വെക്കാറുണ്ടല്ലോ.ഏതാണ്ടതേ മട്ടില്‍ ഉത്തരകേരളത്തില്‍ കര്‍ക്കിടകത്തിനെ വരവേല്‍ക്കാനാണ് ഈ ആചാരങ്ങള്‍ അനുഷ്ഠിക്കാറുള്ളത്.വീട് അടിച്ചുവൃത്തിയാക്കി, വലയടിച്ച് , വെള്ളം തെളിച്ച് , തുടച്ച് ശുദ്ധമാക്കി, പൊട്ടിയ കലം, പഴയ വസ്ത്രം, കുറ്റിച്ചൂല് എന്നിവ പഴമുറത്തിലാക്കി വീടിന് പുറത്ത് ദൂരെ കൊണ്ടുപോയി കളയുന്നു. വീട്ടിലെ അശ്രീകരമായ വസ്തുക്കള്‍ കളയുന്നതോടെ അനിഷ്ടകാരകിയായ ചേട്ടാ ഭഗവതി പുറത്തു പോവുമെന്നാണ് സങ്കല്പം.

കലിയന് കൊടുക്കല്‍: വാഴത്തടകൊണ്ട് കൂട്, പ്‌ളാവില കൊണ്ട് പൈക്കള്‍……കലിയന് കൊടുക്കുന്ന ചടങ്ങിന് രസകരമായ മുന്നൊരുക്കങ്ങളുണ്ട്. വാഴത്തടയും കണയും ഈര്‍ക്കിലും ഉപയോഗിച്ച് വലിയൊരു കൂടുണ്ടാക്കും. അതില്‍ ഏണി, കോണി. എന്നിവ ഉണ്ടാക്കിവെക്കും. പഴുത്ത പ്‌ളാവിലകൊണ്ട് വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളും ഉണ്ടാക്കിവെക്കും.മുറത്തില്‍ നാക്കില വിരിച്ച് അതില്‍ കൂടും ഏണിയും കോണിയും പ്‌ളാവിലയിലുണ്ടാക്കിയ ആടുമാടുകളും പാത്രങ്ങളുമെല്ലാംവച്ച് ഇലയില്‍ ചോറും കറികളും വിളമ്പിവെക്കുന്നു. സന്ധ്യ മയങ്ങിയാല്‍, ചൂട്ടുകത്തിച്ച് ഒരാള്‍,പാല്‍ക്കിണ്ടിയില്‍ വെള്ളം നിറച്ച് മറ്റൊരാള്‍, മുറം കൈയിലേന്തി ഒരാള്‍തൊട്ടു പുറകെ… പിന്നെ പ്രായഭേദമന്യെ തറവാട്ടിലെ,വീട്ടിലെ അംഗങ്ങള്‍. എല്ലാവരും വീടിനു ചുറ്റും നടക്കുന്നു.കലിയാ കലിയാ.. കൂ കൂ. ചക്കേം മാങ്ങേം താ താ…. നെല്ലും വിത്തും താ…. താ… ആലേം പൈക്കളേം താതാ… എന്നിങ്ങനെ കൂവി വീട്ടിനു ചുറ്റും നടക്കും. ഒടുവില്‍ ഇതെല്ലാം ഒരു പ്‌ളാവിന്റെ ചോട്ടില്‍ കൊണ്ടു വെച്ച് പ്‌ളാവില്‍ ചരലു വിരി എറിയും.. പ്‌ളാവ് നിറച്ചും കായ്ക്കാന്‍!വെളിച്ചേമ്പും കൂവയും മറ്റും മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും… വീട്ടില്‍ ഫലസമൃദ്ധിയുണ്ടാവാന്‍.! എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങി, സന്ധ്യാവന്ദനം കഴിഞ്ഞ് ചോറും പായസവും കഴിക്കുന്നു.ഈന്തിന്‍ കായ കൊണ്ടുളള പായസം കലിയന്‍ ദിനത്തിലെ പ്രധാന ഇനമാണ്.
ചേമഞ്ചേരി കുനിക്കണ്ടി മുക്ക് നാട്ടുകൂട്ടം ഇത്തവണയും കലിയന്‍ ആഘോഷം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്‌കൂളുകള്‍ക്ക് നാളെ അവധി

Next Story

കിഴക്കോത്ത് മറിവീട്ടിൽതാഴം വാഴാറ്റിൽ താമസിക്കും പത്തായകണ്ടിയിൽ സന്ദീപ് അന്തരിച്ചു

Latest from Main News

ദേശീയപാതത വികസനം കുഞ്ഞിപ്പള്ളിയിൽ നടപ്പാത പരിഗണനയിൽ

അഴിയൂർ: മണ്ണിട്ട് ഉയർത്തി ദേശീയ പാത .നിർമാണം . നടത്തിയതിനെ തുടർന്ന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസപ്പെട്ട കുഞ്ഞിപ്പള്ളി ടൗൺ ഷാഫി

സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും

കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക്

സിൽവർലൈൻ പദ്ധതിക്ക് പകരമായി കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം

സിൽവർലൈൻ പദ്ധതിക്ക് പകരമായി കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സംസ്ഥാനത്തിന്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചു; പവന്‍ വില 1.17 ലക്ഷം കടന്നു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 3960 രൂപ വര്‍ധിച്ചതോടെ പവന്‍ വില 1,17,000 കടന്നിരിക്കുകയാണ്. 1,17,120 രൂപയാണ്

സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം

പത്തനംതിട്ട: സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). രണ്ട് തവണ പാളികൾ കൊണ്ടുപോയ സംഭവങ്ങളിലും