- ഓരോ രാക്ഷസനും ഓരോ രാമൻ വീതം മുന്നിൽ നിൽക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിയ അസ്ത്രത്തിന്റെ പേര് ?
ഗന്ധർവാസ്ത്രം
- രാവണ നിഗ്രഹത്തിനു ശേഷം ശ്രീരാമനും സംഘവും അയോധ്യയിലേക്ക് മടങ്ങിയത് ഏതു വാഹനത്തിൽ ആയിരുന്നു ?
പുഷ്പക വിമാനത്തിൽ
- നാല് അഗ്രങ്ങളുള്ള അസ്ത്രം ?
ബ്രഹ്മ ശീർഷാസ്ത്രം
- പരമശിവന്റെ വില്ലിൻ്റെ പേര് ?
പിനാകം
- എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ആരൊക്കെ തമ്മിലുള്ള സംവാദമായാണ് രചിച്ചത് ?
ഉമാ മഹേശ്വരന്മാർ
- മലയാളത്തിലെ ആദ്യത്തെ ചമ്പു സാഹിത്യകൃതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമായണം ചമ്പുവിന്റെ രചയിതാവ് ആര് ?
പൂനം നമ്പൂതിരി
- സീതാദേവിയുടെ മാതാവ് ആരായിരുന്നു ?
സുനയന
- ഹനുമാന്റെ പിതാവിൻ്റെ പേര് ?
കേസരി
- ഹനുമാന്റെ മാതാവ്?
അഞ്ജന
- ഹനുമാൻ ലങ്ക ലക്ഷ്യമാക്കി പുറപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ ബലം പരീക്ഷിക്കാൻ ദേവന്മാർ നിയോഗിച്ച നാഗ മാതാവ് ആരായിരുന്നു ?
സുരസ
തയ്യാറാക്കിയത് രഞ്ജിത് കുനിയിൽ
(തുടരും…..)