നിപ: കോഴിക്കോട്ട് 115 പേർ സമ്പര്‍ക്കപ്പട്ടികയില്‍

കോഴിക്കോട് ജില്ലയിൽ 115 പേർ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിവിധ ജില്ലകളിലായി 675 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം 210, പാലക്കാട് 347, എറണാകുളത്ത് 2, തൃശൂരില്‍ 1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് ഇതുവരെ 82 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഒരാൾ ഐസിയു ചികിത്സയിലാണ്. പാലക്കാട് 12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കുറുവങ്ങാട് എളയിലാട്ട് ശ്രീധരൻ നായർ അന്തരിച്ചു

Next Story

കുറുവങ്ങാട് മാവിൻ ചുവട് കൈതവളപ്പിൽ താഴെ ജാനു അന്തരിച്ചു

Latest from Local News

കൊയിലാണ്ടി ഹാര്‍ബറിലെ പുലിമുട്ടുകള്‍ ശക്തമായ കടലാക്രമണത്തില്‍ അപകടകരമാം വിധം താഴുന്നത് ഭീഷണിയാകുന്നു

കൊയിലാണ്ടി ഹാര്‍ബറിന്റെ വടക്ക്, തെക്ക് ഭാഗത്തെ പുലിമുട്ടുകള്‍ ശക്തമായ കടലാക്രമണത്തില്‍ അപകടകരമാം വിധം താഴുന്നത് ഹാര്‍ബറിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നു. വടക്കും

മലയാളം ലൈബ്രറി റിസർച്ച്സെൻ്റർ വയോജന വേദിയും നൊച്ചാട് ഗവ.ആയൂർവേദ ആശുപത്രിയും സംയുക്തമായി ആയുർവേദ മെഡിക്കൽക്യാമ്പ് നടത്തി

കൽപ്പത്തൂർ : മലയാളം ലൈബ്രറി റിസർച്ച്സെൻ്റർ വയോജന വേദിയും നൊച്ചാട് ഗവ.ആയൂർവേദ ആശുപത്രിയുംസംയുക്തമായി ആയുർവേദ മെഡിക്കൽക്യാമ്പ് നടത്തി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

നടുവത്തൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കർഷക സമ്പർക്ക പരിപാടി നടത്തി

നടുവത്തൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കർഷക സമ്പർക്ക പരിപാടി നടത്തി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഇ എം മനോജ്‌

കോഴിക്കോട് പൊലീസുകാരെന്ന വ്യാജേനെയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

കോഴിക്കോട് പൊലീസുകാരെന്ന വ്യാജേനെയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. എംഎം അലി റോഡിൽ പ്രവർത്തിക്കുന്ന കെ.പി ട്രാവൽസ് എന്ന സ്ഥാപനത്തിലെ