മിൽമ പാൽ വില വർധന ഉടനെ ഇല്ല. മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ് മീറ്റിങ്ങിലാണ് തീരുമാനം. വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഇതിനായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. പാലിന് എത്ര വില കൂട്ടാനാകും, കർഷകരെ എങ്ങനെ സഹായിക്കാനാകും എന്നീ വിഷയങ്ങൾ സമിതി പഠിച്ച് തീരുമാനമെടുക്കും. ക്ഷീരകർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ പരിഗണിച്ചുള്ള തീരുമാനമെടുക്കുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.വിദഗ്ധസമിതി സാഹചര്യം പഠിക്കും. ക്ഷീരകർഷകരെ സഹായിക്കുന്നതിനൊപ്പം ഉപഭോക്താവിന്റെ അവസ്ഥയും പരിഗണിക്കുമെന്നും ചെയർമാൻ പറഞ്ഞു.
ലീറ്ററിന് നാല് രൂപ വരെ ഉയർത്തുന്ന കാര്യത്തിൽ അന്തിമവട്ട ചർച്ചയായെങ്കിലും സർക്കാരിൻ്റെ കർശന നിർദേശം പാൽവില വർധനയിൽ നിന്നും തൽക്കാലം മാറിനിൽക്കാൻ മിൽമയെ നിർബന്ധിതമാക്കി. കർണാടകയിലും, തമിഴ്‌നാട്ടിലും പാൽവില താരതമ്യേന കുറഞ്ഞ് നിൽക്കുന്നതും പ്രതിസന്ധി വരുത്തുമെന്ന അഭിപ്രായമുയർന്നു. മൂന്ന് മേഖല യൂണിയനുകളും പാൽവില കൂട്ടുന്ന കാര്യത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും സാഹചര്യം കൃത്യമായി പഠിച്ച ശേഷം മാത്രം തീരുമാനമെന്ന നിർദേശം ബോർഡ് അംഗീകരിക്കുകയായിരുന്നു. ലിറ്ററിന് നാല് രൂപ വരെ ഉയർത്തുന്ന കാര്യത്തിൽ അന്തിമവട്ട ചർച്ചയായെങ്കിലും സർക്കാരിൻ്റെ കർശന നിർദേശം പാൽവില വർധനയിൽ നിന്നും തൽക്കാലം മാറിനിൽക്കാൻ മിൽമയെ നിർബന്ധിതമാക്കി.
മൂന്ന് മേഖല യൂണിയനുകളും പാൽവില കൂട്ടുന്ന കാര്യത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും സാഹചര്യം കൃത്യമായി പഠിച്ച ശേഷം മാത്രം തീരുമാനമെന്ന നിർദേശം ബോർഡ് അംഗീകരിക്കുകയായിരുന്നു. 2022 ഡിസംബറിലാണ് സംസ്ഥാനത്ത് അവസാനമായി പാൽവില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപയാണ് കൂട്ടിയത്. നിലവിൽ 52 രൂപയ്ക്കാണ് ഒരു ലിറ്റർവിൽക്കുന്നത്. പാലിൻ്റെ ഗുണനിലവാരമനുസരിച്ച് 42 മുതൽ 48 രൂപവരെ കർഷകന് ലഭിക്കും. ദിവസം ശരാശരി 12.6 ലക്ഷം ലിറ്റർ പാലാണ് മിൽമ കേരളത്തിൽനിന്ന് സംഭരിക്കുന്നത്.